മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു
Tuesday, June 22, 2021 11:41 PM IST
വെ​മ്പാ​യം : മ​ദ്യ ല​ഹ​രി​യി​ലാ​യിരു​ന്ന യു​വാ​വ് മ​ധ്യ​വ​യ​സ്ക​യാ​യ വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു. വെ​മ്പാ​യം ചീ​രാ​ണി​ക്ക​ര അ​ര​ശും​മൂ​ട്ടി​ൽ ഒ​റ്റ​കൊ​മ്പി​ൽ പി​ണ​ക്ക​തോ​ലി​ൽ സ​രോ​ജം (62) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​ക്കാ​ര​നാ​യ ബൈ​ജു (42)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
​ഇ​ന്ന​ലെ വെ​ളു​പ്പി​നെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. സാ​രോ​ജ​വും മൂ​ത്ത മ​ക​ൻ ജോ​യി​യും അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലാ​ണ് താ​മ​സം. ജോ​യി​യു​ടെ വീ​ട്ടി​ൽ പു​ല​ർ​ച്ചെ ര​ണ്ടി​ന് ബ​ഹ​ളം കേ​ട്ട​ത്തി​നെ തു​ട​ർ​ന്ന് സ​രോ​ജം അ​വി​ടേ​ക്ക് ക​യ​റി ചെ​ല്ലു​ക​യും സ​രോ​ജ​ത്തി​ന്‍റെ കൈ​യി​ലി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ബൈ​ജു വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ക​ഴു​ത്തി​നും മാ​ര​ക​മാ​യി പ​രു​ക്കേ​റ്റ സ​രോ​ജം ത​ത്ക്ഷ​ണം മ​രി​ച്ചു.​
രാ​ത്രി​യി​ൽ സ​രോ​ജം വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ്വ​യ​ര​ക്ഷാ​ർ​ഥം കൈ​യി​ൽ വെ​ട്ടു​ക​ത്തി ക​രു​താ​റു​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ വി​ദേ​ശ​ത്തു​ള്ള ര​ണ്ടാ​മ​ത്തെ മ​ക​ൻ ജോ​സി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് സ​രോ​ജം താ​മ​സി​ച്ചി​രു​ന്ന​ത് ര​ണ്ട് ദി​വ​സ​ത്തി​ന് മു​ൻ​പ് ജോ​സി​ന്‍റെ ഭാ​ര്യ​യും കു​ട്ടി​ക​ളും ബ​ന്ധു​വി​ന്‍റെ ക​ല്യാ​ണ​ത്തി​ന് പോ​യ​തി​നാ​ൽ സ​രോ​ജം ഒ​റ്റ​യ്ക്ക് ആ​യി​രു​ന്നു വീ​ട്ടി​ൽ.​കൃ​ത്യം ന​ട​ത്തി​യ​തി​നു​ശേ​ഷം ബൈ​ജു സ​മീ​പ വീ​ടു​ക​ളി​ലേ​ക്ക് ഓ​ടി ക​യ​റി ബ​ഹ​ളം വ​യ്ക്കു​ക​യും നാ​ട്ടു​കാ​ർ ഓ​ടി​ച്ച​തി​ന് തു​ട​ർ​ന്ന് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യും അ​വി​ടെ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സ​രോ​ജം തൊ​ഴി​ലു​റ​പ്പ് തൊഴിലാളിയാണ്. ജോ​സ്, ജോ​യി, ല​ത എ​ന്നി​വ​ർ സ​രോ​ജ​ത്തി​ന്‍റെ മ​ക്ക​ളാ​ണ്. എ​സ്പി പി. ​കെ. മ​ധു, നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഉ​മേ​ഷ്, വ​ട്ട​പ്പാ​റ സ​ർ​ക്കി​ൾ ഷാ​ബു ,ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും എന്നിവർ സ്ഥലത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.