മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് വിസ്മയയുടെ വീട് സന്ദർശിച്ചു
Tuesday, June 22, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

വി​​സ്മ​യ​യു​ടെ നി​ല​മേ​ലു​ള്ള വീ​ട്ടി​ല്‍ കു​ടം​ബാം​ഗ​ങ്ങ​ളെ ക​ണ്ട​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്ത്രീ​ക​ള്‍​ക്ക് എ​തി​രെ​യു​ള്ള ഇ​ങ്ങ​നെ​യു​ള്ള ഒ​രു അ​തി​ക്ര​മ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല.

കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ന​മ്മു​ടെ പെ​ണ്‍​മ​ക്ക​ള്‍ ഇ​ങ്ങ​നെ ക​യ​റി​ന്‍റെ തു​മ്പ​ത്തോ, മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചോ കൊ​ല്ല​പ്പെ​ടേ​ണ്ട​വ​രോ മ​രി​ക്കേ​ണ്ട​വ​രോ അ​ല്ല. അ​തി​ശ​ക്ത​മാ​യ ഒ​രു പൊ​തു ബോ​ധം ഈ ​സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.