ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​യാ​ൾ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, June 22, 2021 12:28 AM IST
വി​ഴി​ഞ്ഞം: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​യാ​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​വി​ഡാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. മു​ട്ട​യ്ക്കാ​ട് ച​ല​ഞ്ച് റോ​ഡി​ൽ സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ സു​ദ​ർ​ശ​ൻ (52) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യും മ​ക്ക​ളു​മാ​യി അ​ക​ന്ന് ക​ഴി​യു​ന്ന ഇ​യാ​ൾ​ക്ക് ലോ​ക്ക്ഡൗ​ൺ ആ​യ​തോ​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ​വ​രാ​ണ് മ​ര​ണ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത് .തു​ട​ർ​ന്ന് കോ​വ​ളം പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ദ്യ​പാ​നി​യാ​യി​രു​ന്ന​തി​നാ​ൽ ഇ​യാ​ളു​ടെ രോ​ഗ​വി​വ​രം മു​ൻ​കൂ​ട്ടി അ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.