അ​രു​വി​ക്ക​ര​യി​ലെ റോ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Monday, June 21, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ റോ​ഡ് നി​ർ​മാ​ണ, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ സ്ഥി​തി വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

ച​ക്കി​പ്പാ​റ- കൊ​ണ്ണി​യൂ​ർ റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ചു ര​ണ്ടു ദി​വ​സ​ത്തി​ന​കം ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പ​തി​വാ​യി അ​പ​ക​ട​മു​ണ്ടാ​കു​ന്ന ഉ​റി​യാ​ക്കോ​ട് ജം​ഗ്ഷ​നി​ലെ വ​ള​വ് നേ​രെ​യാ​ക്കു​ന്ന​തി​നു വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കും. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് തു​ട​ർ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.100 ദി​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മ​ണ്ഡ​ല​ത്തി​ലെ നാ​ലു റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട​ക​ളി​ൽ സ്ലാ​ബ്, ഫു​ട്പാ​ത്ത് എ​ന്നി​വ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. നെ​ടു​മ​ങ്ങാ​ട് അ​രു​വി​ക്ക​ര വെ​ള്ള​നാ​ട് റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള പ​ദ്ധ​തി രേ​ഖ നി​ല​വി​ലു​ണ്ടെ​ന്നും അ​രു​വി​ക്ക​ര പാ​ലം 12 മീ​റ്റ​ർ ആ​യി വീ​തി കൂ​ട്ടി പാ​ലം നി​ർ​മി​ക്കു​ന്ന​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. കി​ഫ്ബി​യാ​ണു നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ​യും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.