നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, June 21, 2021 11:43 PM IST
നെ​ടു​മ​ങ്ങാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​രു​പ്പൂ​ര് മു​ഖ​വൂ​ർ മൊ​ട്ട​മൂ​ട് കു​ഴി​വി​ള​വീ​ട്ടി​ൽ അ​നീ​ഷ് (സ്റ്റ​മ്പ​ർ അ​നീ​ഷ്, 33), ക​രു​പ്പൂ​ര് ഖാ​ദി​ബോ​ർ​ഡ് രാ​ജേ​ഷ് ഭ​വ​നി​ൽ ര​തീ​ഷ് (പാ​റ ര​തീ​ഷ്,35), പ​റ​ണ്ടോ​ട് തെ​ക്കും​ക​ര പാ​റ​യി​ൽ വി​ളാ​ക​ത്തു വീ​ട്ടി​ൽ സ​മ്പ​ത്ത് (ഉ​ണ്ണി,26), ക​രു​പ്പൂ​ര് പു​ലി​പ്പാ​റ തേ​വ​രു​കു​ഴി ല​ക്ഷം​വീ​ട് കോ​ള​നി​യി ശ​ര​ത് (29 )എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ 18ന് ​രാ​ത്രി പ​ത്തി​ന് ക​രു​പ്പൂ​ര് ഖാ​ദി​ബോ​ർ​ഡ് ജം​ഗ്നു​സ​മീ​പ​ത്തു​വ​ച്ച് സ്കൂ​ട്ട​റി​ൽ വ​രു​ക​യാ​യി​രു​ന്ന ക​രു​പ്പൂ​ര് സ്വ​ദേ​ശി അ​രു​ൺ കു​മാ​റി​നെ അ​ഞ്ചോ​ളം വ​രു​ന്ന സം​ഘം ത​ട​ഞ്ഞു​നി​ർ ത്തി ​വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ഓ​ടി​ര​ക്ഷ​പ്പെ​ട്ട അ​യാ​ളു​ടെ സ്കൂ​ട്ട​ർ ക​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് രാ​ത്രി പു​ലി​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ട് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത​തി​രു​ന്നു.​
തു​ട​ർ‌​ന്ന് ക​രു​പ്പൂ​ര് പ​ന​ങ്ങോ​ട്ടേ​ല സ്വ​ദേ​ശി ആ​ദ​ർ​ശി​നേ​യും സു​ഹൃ​ത്ത് സു​ജി​ത്തി​നേ​യും പ​ന​ങ്ങോ​ട്ടേ​ല ജം​ഗ്ഷ​നു സ​മീ​പം വ​ച്ച് വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ആ​ദ​ർ​ശി​ന്‍റെ ബു​ള്ള​റ്റ് വെ​ട്ടി​യും കു​ത്തി​ക്കീ​റി സ​മീ​പ​ത്തെ തോ​ട്ടി​ൽ ത​ള്ളി​യി​ട്ട് ന​ശി​പ്പി​ക്കു​യും ചെ​യ്ത​തി​നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് അ​നീ​ഷും ര​തീ​ഷും. അ​നീ​ഷ് ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ കി​ട​ന്നി​ട്ടു​ള്ള​യാ​ളാ​ണ്.
സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.