ഭൂ​മാ​ഫി​യ മ​രം​മു​റി​ച്ച​താ​യി പ​രാ​തി: അ​ടൂ​ർ പ്ര​കാ​ശ് എം​പി സ​ന്ദ​ർ​ശി​ച്ചു
Monday, June 21, 2021 11:38 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഭൂ​മാ​ഫി​യ പു​റം​പോ​ക്ക് ഭൂ​മി​യി​ല്‍ നി​ന്ന മ​രം മു​റി​ച്ചു ക​ട​ത്തി​യ​താ​യി പ​രാ​തി.​സ്ഥ​ല​ത്ത്അ​ടൂ​ർ പ്ര​കാ​ശ് എം​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി. വെ​ഞ്ഞാ​റ​മൂ​ട് ത​ണ്ട്രാം​പൊ​യ്ക​ക്ക് സ​മീ​പം അ​യി​ലൂ​ര്‍​ക്കോ​ണ​ത്തെ​പു​റം​പോ​ക്ക് ഭൂ​മി​യി​ല്‍ നി​ന്ന മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​ക​ട​ത്തി​യ​ത്.

പ​തി​നാ​ലോ​ളം തേ​ക്കും ആ​ഞ്ഞി​ലി​യു​മു​ള്‍​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു എം​പി​യു​ടെ സ​ന്ദ​ർ​ശ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ഴ്ച മു​ൻ​പ് പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് അ​ധി​കൃ​ത​ർ സ​മീ​പ​ത്തെ വ​സ്തു ഉ​ട​മ​യു​ടെ വീ​ട്ടി​ലും സ്ഥാ​പ​ന​ത്തി​ലു​മെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

മ​രം​മു​റി നേ​രി​ൽ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ടെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഭൂ​മാ​ഫി​യ​ക​ൾ​ക്കെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ, മാ​ണി​ക്ക​മം​ഗ​ലം ബാ​ബു, നെ​ല്ല​നാ​ട് ഹ​രി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​നാ​ട് ജ​യ​ൻ, ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ ,സ​ന​ൽ​കു​മാ​ർ, മ​ഹേ​ഷ് ചേ​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. താ​ൻ വ​സ്തു വാ​ങ്ങു​ന്ന​തി​ന് മു​ൻ​പാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​ത് എ​ന്നും ആ​രോ​പ​ണ​വു​മാ​യി ത​നി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും നി​ല​വി​ലെ വ​സ​തു ഉ​ട​മ പ​റ​ഞ്ഞു.