അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം നടത്തി
Monday, June 21, 2021 11:38 PM IST
പേ​രൂ​ർ​ക്ക​ട: "ആ​രോ​ഗ്യ​ത്തി​നു​ള്ള അ​വ​കാ​ശ​വും ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ​രി​ര​ക്ഷാ സം​വി​ധാ​ന​ത്തി​ൽ കോ​വി​ഡി​ന്‍റെ സ്വാ​ധീ​ന​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ന​ട​ത്തി. കേ​ര​ള ലോ ​അ​ക്കാ​ഡ​മി​യും സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ് ലീ​ഗ​ൽ സ്റ്റ​ഡീ​സും സം​യു​ക്ത​മാ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം കേ​പ്പ് ടൗ​ൺ സ​ർ​വ​ക​ലാ​ശാ​ല പൊ​തു നി​യ​മ​വ​കു​പ്പ് സീ​നി​യ​ർ ല​ക്ച​റ​ർ സ​ലോ​ണ ല​ച്ച്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ർ​ച്വ​ലാ​യി ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ വി​വി​ധ നി​യ​മ വി​ദ​ഗ്ധ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​ഫ. മ​നോ​ജ് കു​മാ​ർ സി​ൻ​ഹ (ഇ​ന്ത്യ​ൻ ലോ ​ഡ​യ​റ​ക്ട​ർ സ്ഥാ​പ​നം, ഡ​ൽ​ഹി) മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി. കോ​ട്ട​യം എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ട് സി​ൻ​ഡി​ക്ക​റ്റ് അം​ഗം പ്ര. ​ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ലോ ​അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ അ​ഡ്വ. നാ​ഗ​രാ​ജാ​വ് നാ​രാ​യ​ണ​ൻ, പ്രി​ൻ​സി​പ്പ​ൽ കെ. ​ഹ​രീ​ന്ദ്ര​ൻ, പ​ശ്ചി​മ ബം​ഗാ​ൾ എ​ൻ​യു​ജെ​എ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ. സ​ന്ദീ​പ ഭ​ട്ട്, വി​ഐ​ടി സ്കൂ​ൾ ഓ​ഫ് ലോ ​എ​ച്ച്ഒ​ഡി ഡോ. ​പി.​ആ​ർ. രാ​ജ വെ​ങ്ക​ടേ​ശ​ൻ എ​ന്നി​വ​ർ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ച്ചു.