വാ​യ​നാ മാ​സാ​ച​ര​ണം:​ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു
Monday, June 21, 2021 11:38 PM IST
നേ​മം: വാ​യ​നാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​സ്തൂ​ർ​ബ ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല പി.​എ​ൻ.​പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ജി​ല്ലാ​ത​ല​ത്തി​ൽ വി​വി​ധ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ഥ, ക​വി​ത, ലേ​ഖ​നം എ​ന്നി​വ​യി​ലാ​ണ് മ​ത്സ​രം .ക​ഥ ,ക​വി​ത എ​ന്നി​വ​യ്ക്ക് വി​ഷ​യ​മി​ല്ല. ലേ​ഖ​ന​ത്തി​നു "പു​ത്ത​ൻ വാ​യ​ന സം​സ്കാ​രം' എ​ന്ന​താ​ണ് വി​ഷ​യം. യു​പി ,ഹൈ​സ്ക്കു​ൾ ,കോ​ള​ജ് ,പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നീ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ക​വി​ത 22 വ​രി​യി​ലും ക​ഥ, ലേ​ഖ​നം മൂ​ന്ന് പേ​ജി​ലും കൂ​ടാ​ൻ പാ​ടി​ല്ല.
ര​ച​ന​ക​ൾ ജൂ​ലൈ മൂ​ന്നി​ന​കം 9496252084 എ​ന്ന വാ​ട്സ് ആ​പ് ന​മ്പ​രി​ലോ [email protected] ലോ ​അ​യ​യ്ക്കാം. പേ​രും വി​ലാ​സ​വും ഫോ​ൺ ന​മ്പ​രും വാ​യ​നാ മ​ത്സ​ര​ത്തി​ലേ​യ്ക്ക് എ​ന്നെ​ഴു​തി പ്രേ​ത്യ​കം ചേ​ർ​ക്ക​ണം.​ഓ​രോ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച ഓ​രോ ര​ച​ന​യ്ക്ക് മാ​ത്ര​മാ​യി​രി​ക്കും സ​മ്മാ​നം. കൂ​ടൂ​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9496252084,7012612564