കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധർണ നടത്തി
Monday, June 21, 2021 12:09 AM IST
നെ​ടു​മ​ങ്ങാ​ട് : കെ​പി​സി​സി​പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രെ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ത​ന്‍റെ പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​രു​പ്പൂ​ര് മ ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​മ​രം ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ക​രു​പ്പൂ​ര് ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​രു​മ​രം സ​ജി, ഒ.​എ​സ്. ഷീ​ല, ക​ണ്ണാ​റം കോ​ട് സു​ധ​ൻ, ഇ​രു​മ​രം മു​ര​ളി , സാ​ബു, മ​ൻ​സൂ​ർ ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.