സ​ന്തോ​ഷി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്ക് കോ​വ​ളം പോ​ലീ​സി​ന്‍റെ ആ​ദ​രം
Monday, June 21, 2021 12:09 AM IST
വി​ഴി​ഞ്ഞം :ക​ള​ഞ്ഞു കി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി​യ യു​വാ​വി​നെ ആ​ദ​രി​ച്ചു. മു​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി സ​ന്തോ​ഷി​നെ​യാ​ണ് സ്നേ​ഹ​സ്പ​ർ​ശം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വ​ളം പോ​ലീ​സ് ആ​ദ​രി​ച്ച​ത്. വെ​ള്ളാ​യ​ണി കാ​യ​ൽ​ത്തീ​ര​ത്ത് നി​ന്ന്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ന്തോ​ഷി​ന് പ​ണ​വും എ​ടി​എം കാ​ർ​ഡു​ക​ളും ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഴ്സ് ക​ള​ഞ്ഞ് കി​ട്ടി​യ​ത് സ്വ​ന്തം നി​ല​യി​ൽ ഉ​ട​മ​യെ എ​ങ്ങ​നെ​യും ക​ണ്ടെ​ത്ത​ണം എ​ന്ന് തീ​രു​മാ​നി​ച്ച സ ​ന്തോ​ഷ് ഓ​ൺ​ലൈ​ൻ മീ​ഡി​യ​ക​ളി​ല​ട​ക്കം വി​വ​രം കൈ​മാ​റി. തു​ട​ർ​ന്ന് പ​ഴ്സി​ന്‍റെ ഉ​ട​മ​യാ​യ ആ​ന​യ​റ സ്വ​ദേ​ശി ബി​നു ര​വീ​ന്ദ്ര​ൻ എ​ത്തു​ക​യും പ​ഴ്സ് അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു. കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കോ​വ​ളം സി​ഐ രൂ​പേ​ഷ് രാ​ജ് സ​ന്തോ​ഷി​നെ ഷാ​ൾ അ​ണി​യി​ച്ചു