സൗ​ജ​ന്യ കി​റ്റു​ക​ളു​മാ​യി ഐ​ഡി​എ​ഫ്സി ഫ​സ്റ്റ് ബാ​ങ്ക്
Monday, June 21, 2021 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം മൂ​ലം ഉ​പ​ജീ​വ​ന​ത്തി​ന് ത​ട​സം നേ​രി​ട്ട കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ ഇ​ട​പാ​ടു​കാ​ര്‍​ക്ക് വേ​ണ്ടി "ഘ​ര്‍​ഘ​ര്‍ റേ​ഷ​ന്‍' പ​ദ്ധ​തി​യു​മാ​യി ഐ​ഡി​എ​ഫ്സി ഫ​സ്റ്റ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍.
ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ഒ​രു ദി​വ​സം മു​ത​ല്‍ ഒ​രു മാ​സം വ​രെ​യു​ള്ള ശ​മ്പ​ളം സം​ഭാ​വ​ന ചെ​യ്താ​ണ് അ​മ്പ​തി​നാ​യി​ര​ത്തോ​ളം താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ ഇ​ട​പാ​ടു​കാ​ര്‍​ക്കാ​യി ക​സ്റ്റ​മ​ര്‍ കോ​വി​ഡ് കെ​യ​ര്‍ ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​കാ​ര്‍​ക്ക് റേ​ഷ​ന്‍ കി​റ്റ് സൗ​ജ​ന്യ​മാ​യി ന​ല്‍​കും.​കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ന്‍ ന​ഷ്ട​മാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി എം​പ്ലോ​യീ​സ് കോ​വി​ഡ് കെ​യ​ര്‍ പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ചു.
മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ത്തി​ന് ഗ്രൂ​പ്പ് ടെം ​ലൈ​ഫാ​യി ആ​കെ സ്ഥി​ര ശ​മ്പ​ള​ത്തി​ന്‍റെ നാ​ല് മ​ട​ങ്ങ് അ​ല്ലെങ്കി​ല്‍ മു​പ്പ​ത് ല​ക്ഷം രൂ​പ, ഏ​താ​ണോ അ​ധി​കം ആ​ തു​ക ന​ല്‍​കും. നോ​മി​നി​യു​ടെ പേ​രി​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്ക് ശ​മ്പ​ളം വ​ര​വു‌വ​യ്ക്കു​ന്ന​ത് തു​ട​രും. ജീ​വ​ന​ക്കാ​രു​ടെ എ​ല്ലാ വാ​യ്പ​ക​ളും എ​ഴു​തി​ത്ത​ള്ളാ​നും ബാ​ങ്ക് തീ​രു​മാ​നി​ച്ചു. ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍ അ​പ്ര​തീ​ക്ഷി​ത ചെ​ല​വു​ക​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​യി 24 മാ​സ​ത്തേ​ക്ക് പൂ​ജ്യം ശ​ത​മാ​നം പ​ലി​ശ​യ്ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ മു​ന്‍​കൂ​ര്‍ ശ​മ്പ​ളം ന​ല്‍​കാ​നും ബാ​ങ്ക് തീ​രു​മാ​നി​ച്ചു.