റി​സോ​ർ​ട്ടി​ലെ സ്റ്റോ​ർ റൂ​മി​ൽ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Monday, June 21, 2021 12:05 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ചൊ​വ്വ​ര​യി​ൽ ആ​യൂ​ർ​വേ​ദ ബീ​ച്ച് റി​സോ​ർ​ട്ടി​ലെ സ്റ്റോ​ർ റൂ​മി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ​ണ​ൽ​തീ​രം ആ​യൂ​ർ​വേ​ദ റി​സോ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ കോ​ട്ടു​കാ​ൽ വ​ണ്ടാ​ഴം നി​ന്ന വീ​ട്ടി​ൽ അ​നി (45) നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ അതിഥികൾ ഇ​ല്ലാ​ത്ത​തി​നാ​ൽ റൂ​മു​ക​ളി​ൽ നി​ന്നും ഇ​ള​ക്കി സ്റ്റോ​ർ റൂ​മി​ൽ പൂ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്ന വി​ല പി​ടി​പ്പു​ള്ള എ​ൽ​ഇ​ഡി ടി​വി​യും ര​ണ്ടു ഫാ​നു​ക​ളും പ്ലം​ബിം​ഗ് സാ​ധ​ന​ങ്ങ​ളും ഇ​യാ​ൾ മോ​ഷ്ടി​ച്ചി​രു​ന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് പി​ടി​യി​ലാ​യ​ത്.
വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ര​മേ​ഷ്, എ​സ്ഐ മാ​രാ​യ രാ​ജേ​ഷ്, ഡി​പി​ൻ, സി​പി​ഒ​മാ​രാ​യ ഷൈ​ൻ​രാ​ജ്, കൃ​ഷ്ണ​കു​മാ​ർ, അ​ജി​കു​മാ​ർ എ​ന്നി​വ​ര​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.