മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി ഷാ​ന​വാ​സ്
Friday, June 18, 2021 11:54 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് നേ​രി​ട്ട് നി​വേ​ദ​നം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഷാ​ന​വാ​സ്.
മ​ന്ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞാ​ണ് ഷാ​ന​വാ​സ് പ​ഴ​കു​ളം വീ​ൽചെ​യ​റി​ലെ​ത്തി​യ​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക​ടു​ത്തേ​യ്ക്ക് നീ​ങ്ങി​യ മ​ന്ത്രി വീ​ല്‍​ചെ​യ​റി​ലി​രി​ക്കു​ന്ന ഷാ​ന​വാ​സി​നെ ക​ണ്ട​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന​ടു​ത്തെ​ത്തി.
നി​ര​വ​ധി ഭി​ന്ന​ശേ​ഷി​ക്കാ​ർ തൊ​ഴി​ലി​ല്ലാ​തെ വീ​ട്ടി​ല്‍ ക​ഴി​യു​ന്നു​വെ​ന്നും അ​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് ത​ന്‍റെ നി​വേ​ദ​ന​മെ​ന്നും ഷാ​ന​വാ​സ് മ​ന്ത്രി​യോ​ടു പ​റ​ഞ്ഞു.
ഷാ​ന​വാ​സി​ന്‍റെ നി​വേ​ദ​നം സ്വീ​ക​രി​ച്ച മ​ന്ത്രി വേ​ണ്ട​താ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി. പു​തി​യ മ​ന്ത്രി​യെ കാ​ണാ​ന്‍ കാ​ത്തു​നി​ന്ന ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക​ടു​ത്തേ​യ്ക്കും മ​ന്ത്രി പോ​യി വി​ശേ​ഷ​ങ്ങ​ള്‍ ആ​രാ​ഞ്ഞു.എ​ല്ലാ​വ​രോ​ടും വി​വ​ര​ങ്ങ​ള്‍ ആ​രാ​യു​ക​യും മ​റ്റൊ​ര​വ​സ​ര​ത്തി​ല്‍ വീ​ണ്ടും കാ​ണാ​മെ​ന്നും പ​റ​ഞ്ഞ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.