സ​ഞ്ച​രി​ക്കു​ന്ന പു​സ്ത​ക​ശാ​ല​യു​മാ​യി അ​ന്തി​യൂ​ര്‍​ക്കോ​ണം ലി​റ്റി​ല്‍ ഫ്ള​വ​ര്‍ സ്കൂ​ൾ
Friday, June 18, 2021 11:52 PM IST
മ​ല​യി​ന്‍​കീ​ഴ്: കോ​വി​ഡ് കാ​ര​ണം വീ​ട്ടി​ലാ​യി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് വാ​യ​നാ ദി​ന​ത്തി​ല്‍ വാ​യി​ക്കാ​നാ​യി പു​സ്ത​ക​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ച്ച് അ​ന്തി​യൂ​ര്‍​ക്കോ​ണം ലി​റ്റി​ല്‍ ഫ്ള​വ​ര്‍ സ്കൂ​ള്‍ മാ​തൃ​ക​യാ​വു​ന്നു. സ​ഞ്ച​രി​ക്കു​ന്ന പു​സ്ത​ക​ശാ​ല എ​ന്ന സം​രം​ഭം സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ജ​യ​ശ്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പു​സ്ത​ക​ങ്ങ​ള്‍ നി​റ​ച്ച വാ​ഹ​നം വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ ഇ​ഷ്ട​മു​ള​ള പു​സ്ത​ക​ങ്ങ​ള്‍ തെ​രെ​ഞ്ഞെ​ടു​ക്കാ​നു​ള​ള അ​വ​സ​ര​വും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ണ്ട് . ചെ​റു​ക​ഥ​ക​ള്‍, നോ​വ​ലു​ക​ള്‍ , ക​വി​ത​ക​ള്‍ തു​ട​ങ്ങി സ്കൂ​ള്‍ ലൈ​ബ്ര​റി​യി​ലെ മൂ​വാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് കൂ​ട്ടി​ക​ള്‍​ക്കാ​യി അ​ധ്യ​പ​ക​ര്‍ നേ​രി​ട്ടെ​ത്തി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് പു​സ്ത​ക​ങ്ങ​ള്‍ തെ​രെ​ഞ്ഞെ​ടു​ത്ത​ത്. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ള്‍ പാ​ലി​ച്ചാ​ണ് സ​ഞ്ച​രി​ക്കു​ന്ന പു​സ്ത​ക​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തെ​ന്ന് അ​ധ്യാ​പ​ക​ര്‍ അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ.​ജോ​ണി കെ. ​ലോ​റ​ന്‍​സ്, ലൈ​ബ്ര​റേ​റി​യ​ന്‍ ടി.​എ​സ്.​താ​ര, സി​സ്റ്റ​ര്‍ ലീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.