മാ​ർ ഈ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​റി​ൽ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് നടത്തി
Friday, June 18, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: കിം​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ർ ഈ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​റി​ൽ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു. മാ​ർ ഈ​വാ​നി​യോ​സ് വി​ദ്യാന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ​യും, മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ​യും, മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ലെ​യും, സ​ർ​വോ​ദ​യ വി​ദ്യാ​ല​യ സ്കൂ​ൾ എ​ന്നി​വ​യി​ലെ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ൾ​ക്കു​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്. 28 ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്. മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻജിനി​യ​റിം​ഗ്ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ജി​മോ​ൻ കെ. ​തോ​മ​സും, കിം​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഇ. ​എം. ന​ജീ​ബും സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജി​ലെ ബ​ർ​സാ​ർ ഫാ. ​ജോ​ൺ വി​ള​യി​ൽ, അ​സി. ബ​ർ​സാ​ർ ഫാ. ​രാ​ജു പ​രു​ക്കൂ​ർ, മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ ബ​ർ​സാ​ർ ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ലും കോ​വി​ഡ് സെ​ൽ ക​ൺ​വീ​ന​റു​മാ​യ ഡോ. ​ചെ​റി​യാ​ൻ ജോ​ൺ, കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​ജു സി ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.