മ​തസ്ഥാ​പ​ന​ങ്ങ​ൾ​ക്കു ദോ​ഷം വ​രു​ത്തു​ന്ന ഒ​ന്നും സ​ർ​ക്കാ​ർ ചെ​യ്യി​ല്ല: മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ
Friday, June 18, 2021 11:52 PM IST
വി​ഴി​ഞ്ഞം: ഒ​രു മ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ദോ​ഷം വ​രു​ത്തു​ന്ന ഒ​ന്നും ഈ ​സ​ർ​ക്കാ​ർ ചെ​യ്യി​ല്ലെ​ന്നും കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ളു​ക​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന ക്ഷേ​ത്ര​ങ്ങ​ള​ട​ക്ക​മു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ.

മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ 80-ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ങ്ങാ​നൂ​രി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ഞ്ഞു വ​രു​ന്നു​ണ്ടെ​ങ്കി​ലും മ​ര​ണ നി​ര​ക്ക് കു​റ​യു​ന്നി​ല്ല.
പ​ലഇ​ട​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട് .ഇ​ത് സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും എ​ത്ര​യും വേ​ഗം വ്യാ​പ​നം കു​റ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു .മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, ഡ​പ്യൂ​ട്ടി മേ​യ​ർ പി. ​കെ. രാ​ജു, എം ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ,

മു​ൻ മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ , സാ​ധു​ജ​ന​പ​രി​പാ​ല​ന സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ്, പ്ര​സി​ഡ​ന്‍റ് മാ​വേ​ലി​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ,ട്ര​ഷ​റ​ർ റി​ഞ്ചു ലാ​ൽ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​രേ​ഷ്കു​മാ​ർ, വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ , ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സി​ന്ധു വി​ജ​യ​ൻ,സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ,കെ.​പി.​സി.​സി.​സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​ജി.​സു​ബോ​ധ​ൻ, പ്രാ​ണ​കു​മാ​ർ, പ​ട്ടി​ക​ജാ​തി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​അ​ഡ്വ.​സു​ധീ​ർ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വെ​ങ്ങാ​നൂ​ർ സ​തീ​ഷ്,ഡി​സി​സി സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ,സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​എ​സ്.​ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

സ​ദ്ഗ​മ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ങ്ങാ​നൂ​രി​ലെ സ്മൃ​തി മ​ണ്ഡ പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​ദ്ഗ​മ​യ സാം​സ്കാ​രി​ക വേ​ദി ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​ആ​ർ. പ്രാ​ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

​അ​ഡ്വ. ജി. ​സു​ബോ​ധ​ൻ,സി.​കെ. വ​ത്സ​ല​കു​മാ​ർ,വി​ൻ​സെ​ന്‍റ് ഡി. ​പോ​ൾ, ന​രു​വാ​മൂ​ട് ജോ​യ്, ഡോ. ​ആ​ന്‍റോ, സി​സി​ലി​പു​രം ജ​യ കു​മാ​ർ, ബി.​എ​സ്. സു​ബി​ജ, ക​വ​ളാ​കു​ളം സ​ന്തോ​ഷ്, അ​ർ​ഷാ​ദ് ബാ​ല​രാ​മ​പു​രം, വെ​ങ്ങാ​നൂ​ർ സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .