ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ശു​ചീ​ക​ര​ണം: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ ആ​വ​ശ്യം വോ​ട്ടി​നി​ട്ട് ത​ള്ളി
Friday, June 18, 2021 12:16 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: പൊ​തു ഇ​ട​ങ്ങ​ളി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഒ​ഴി​വാ​ക്കി​യി​ട്ടും 21 ടി​പ്പ​റു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത് ശു​ചീ​ക​ര​ണ​ത്തി​ന് പ​ണം ചെ​ല​വ​ഴി​ച്ച​തി​നെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന പ്ര​മേ​യം കൗ​ണ്‍​സി​ൽ യോ​ഗം വോ​ട്ടി​നി​ട്ട് ത​ള്ളി. ബി​ജെ​പി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നാ​യി ഇ​ന്ന​ലെ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗം കൂ​ടു​ക​യാ​യി​രു​ന്നു. ബി​ജെ​പി​യി​ലെ 33 അം​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു.
എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ൾ​പ്പ​ടെ 54 അം​ഗ​ങ്ങ​ൾ എ​തി​ർ​ത്ത് വോ​ട്ടു ചെ​യ്തു. പൊ​തു​നി​ര​ത്തി​ൽ പൊ​ങ്കാ​ല ന​ട​ന്നി​ല്ലെ​ങ്കി​ലും പൊ​ങ്കാ​ല മാ​ലി​ന്യം മാ​റ്റാ​നെ​ന്ന പേ​രി​ൽ 21 ടി​പ്പ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് അ​ഴി​മ​തി​യാ​ണെ​ന്നും ബി​ജെ​പി​യും യു​ഡി​എ​ഫും ചൂ​ണ്ടി​ക്കാ​ട്ടി. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് വാ​ർ​ഡു​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യെ​ന്ന വാ​ദ​വു​മാ​യി എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രും രം​ഗ​ത്തു​വ​ന്നു.​ശു​ചീ​ക​ര​ണ ദി​വ​സം പ​ള്ളി​ച്ച​ൽ പെ​രി​ങ്ങ​മ്മ​ല​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി​യ ബി​ൽ വ്യാ​ജ​മാ​ണെ​ന്ന് തി​രു​മ​ല അ​നി​ൽ ആ​രോ​പി​ച്ചു.
അ​തേ ഹോ​ട്ട​ലി​ൽ നി​ന്നും ല​ഭി​ച്ച ജി​എ​സ്ടി ന​ന്പ​ര​ട​ക്ക​മു​ള്ള ബി​ല്ല് അ​നി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി.​കോ​ർ​പ്പ​റേ​ഷ​ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ഴ് ടി​പ്പ​റു​ക​ളു​ണ്ട്. എ​ന്നി​ട്ടും പു​റ​ത്ത് നി​ന്ന് 28 ലോ​ഡ് മാ​ലി​ന്യം മാ​റ്റാ​നെ​ന്ന പേ​രി​ൽ 21 വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത​ത് എ​ന്തി​നാ​യി​രു​ന്നു​വെ​ന്ന് ക​ര​മ​ന അ​ജി​ത്ത് ചോ​ദി​ച്ചു. 4000 രൂ​പ​മാ​ത്രം വാ​ട​ക​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 13000 രൂ​പ മു​ത​ൽ ഈ​ടാ​ക്കി​യ​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ജ​നു​വ​രി 27 ന് ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പൊ​തു നി​ര​ത്തി​ൽ പൊ​ങ്കാ​ല വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടും ശു​ചീ​ക​ര​ണ​ത്തി​ന് വാ​ഹ​ന​ങ്ങ​ളെ​ടു​ക്കാ​ൻ മേ​യ​ർ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യ​ത് എ​ന്തി​നെ​ന്ന് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച ബി​ജെ​പി ക​ക്ഷി നേ​താ​വ് എം.​ആ​ർ.​ഗോ​പ​ൻ ചോ​ദി​ച്ചു. മേ​യ​ർ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കു​ന്ന വി​ഷ​യ​ങ്ങ​ൾ തൊ​ട്ട​ടു​ത്ത കൗ​ണ്‍​സി​ലി​ൽ അം​ഗീ​കാ​രം തേ​ടേ​ണ്ട​താ​ണെ​ന്നും ഈ ​നി​യ​മം പാ​ലി​ച്ചി​ല്ലെ​ന്നും യു​ഡി​എ​ഫ് ക​ക്ഷി നേ​താ​വ് പി.​പ​ദ്മ​കു​മാ​ർ പ​റ​ഞ്ഞു. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ളെ​ല്ലാം ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം, വാ​ഹ​ന​ങ്ങ​ളു​ടെ ട്രി​പ്പു​ക​ൾ, 25 പേ​ർ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങി​യ​തി​ന്‍റെ വ്യാ​ജ​ബി​ല്ല്, എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
350 തൊ​ഴി​ലാ​ളി​ക​ളാ​ണ് ശൂ​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന് മേ​യ​ർ മ​റു​പ​ടി ന​ൽ​കി. പൊ​തു​നി​ര​ത്തി​ലെ പൊ​ങ്കാ​ല ഒ​ഴി​വാ​ക്കാ​ൻ 27 ന് ​തീ​രു​മാ​നി​ച്ചെ​ങ്കി​ലും ക്ഷേ​ത്ര വ​ള​പ്പി​ൽ പൊ​ങ്കാ​ല അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ക്ഷേ​ത്ര ഉ​ത്സ​വം തു​ട​ങ്ങി​യ​ശേ​ഷ​മാ​ണ് പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം പൊ​ങ്കാ​ല ഒ​തു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി.പൊ​ങ്കാ​ല ക​ഴി​ഞ്ഞ​ശേ​ഷം ത​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​താ​യി കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​കു​മാ​ർ, സു​ലോ​ച​ന​ൻ, രാ​ഖി ര​വി​കു​മാ​ർ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
പാ​ള​യം രാ​ജ​ൻ, ഡി.​ആ​ർ.​അ​നി​ൽ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.​മൂ​ന്ന് മ​ണി​ക്കൂ​റോ​ളം കൗ​ണ്‍​സി​ൽ യോ​ഗം നീ​ണ്ടു.