ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Friday, June 18, 2021 12:16 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: അ​ഞ്ചു ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ല്‍.
മാ​റ​ന​ല്ലൂ​ർ വ​ണ്ട​ന്നൂ​ർ ചെ​മ്പ​ൻ​കു​ഴി​വി​ള കി​ഴ​ക്കേ​ക​ര ശ​ര​ണ്യാ ഭ​വ​നി​ൽ ശ​ര​ൺ ച​ന്ദ്ര (27) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷാ​ജു​വും സം​ഘ​വും ചേ​ർ​ന്ന് പെ​രു​മ്പ​ഴു​തൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൂ​ജു,കൃ​ഷ്ണ​കു​മാ​ർ, സ​തീ​ഷ്കു​മാ​ർ,ഉ​മാ​പ​തി, ഡ്രൈ​വ​ർ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മ​രം വീ​ണ് വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്നു

വെ​ള്ള​റ​ട : മ​രം വീ​ണ് വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്നു. വെ​ള്ള​റ​ട- ആ​റാ​ട്ടു​കു​ഴി - ക​ടു​ക്ക​റ​വി​ള റേ​ഡി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലൈ​ൻ ക​ന്പി​ക​ൾ നി​ല​ത്തേ​ക്ക് പ​തി​ച്ചെ​ങ്കി​ലും റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.സം​ഭ​വ സ്ഥ​ല​ത്തി​നു നൂ​റ് മീ​റ്റ​ര്‍ മാ​റി നി​ന്നി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റ് റോ​ഡി​ലേ​യ്ക്ക് ചെ​രി​ഞ്ഞു​വ​ന്ന​പ്പോ​ൾ അ​തു വ​ഴി വ​ന്ന​ലോ​റി അ​മി​ത വേ​ഗ​ത​യി​ല്‍ മു​ന്നോ​ട്ട് നീ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.