മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു
Friday, June 18, 2021 12:16 AM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം ആ​ദ്യ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ന്ത്രിസൂ​പ്ര​ണ്ട് ഓ​ഫീ​സി​ലെ​ത്തി ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ശേ​ഷം പി​പി​ഇ കി​റ്റ് ധ​രി​ച്ചു​കൊ​ണ്ട് വാ​ര്‍​ഡു​ക​ളി​ലും മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. പ്ര​ധാ​ന​മാ​യും കോ​വി​ഡ് ചി​കി​ത്സ ന​ട​ക്കു​ന്ന 28-ാം വാ​ര്‍​ഡും നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഏ​ഴ്, എ​ട്ട്, 27 എ​ന്നീ വാ​ര്‍​ഡു​ക​ളും നോ​ണ്‍ കോ​വി​ഡ് വാ​ര്‍​ഡു​ക​ളാ​യ 16,17,18,19 വാ​ര്‍​ഡു​ക​ളും മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. പു​തു​താ​യി നി​ര്‍​മി​ച്ച ഫാ​ര്‍​മ​സി സ്റ്റോ​ര്‍ , ലി​ക്വി​ഡ് ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ്എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും മ​ന്ത്രി വി​ല​യി​രു​ത്തി. പു​തി​യ വാ​ര്‍​ഡു​ക​ള്‍ തു​റ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ മ​രു​ന്നി​ന്‍റെ ഒ​രു​മാ​സ​ത്തേ​യ്ക്ക് ആ​വ​ശ്യ​മാ​യ ക​രു​ത​ല്‍ ശേ​ഖ​രം എ​പ്പോ​ഴു​മു​ണ്ടാ​ക​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. വാ​ര്‍​ഡു​ക​ളി​ലെ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍ തു​ട​ങ്ങി ക്ലീ​നിം​ഗ് സ്റ്റാ​ഫ് തു​ട​ങ്ങി എ​ല്ലാ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രോ​ടും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ജോ​യി​ന്‍റ് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​റ വ​ര്‍​ഗീ​സ്, സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ര്‍​മ്മ​ദ്, കോ​വി​ഡ് സെ​ല്‍ ചീ​ഫ് ഡോ. ​എ. നി​സാ​റു​ദീ​ന്‍, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രാ​യ ഡോ. ​എ​സ്.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ഡോ. ​ബി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, ആ​ര്‍.​എം.​ഒ ഡോ. ​മോ​ഹ​ൻ റോ​യ്, എ.​ആ​ര്‍.​എം.​ഒ ഡോ. ​എ​സ്. സു​ജാ​ത, എ​സ്.​എ.​ടി സൂ​പ്ര​ണ്ട് ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​സൂ​സ​ന്‍ ഉ​തു​പ്പ് എ​ന്നി​വ​ര്‍ മ​ന്ത്രി​യു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.