സി​എ​ഫ്എ​ല്‍​ടി​സി കെട്ടിട​ത്തി​ൽ ചാ​രാ​യം വാ​റ്റ്
Friday, June 18, 2021 12:11 AM IST
വെ​ള്ള​റ​ട : സി​എ​ഫ്എ​ല്‍​ടി​സി ശൗ​ചാ​ല​യ​ത്തി​ൽ ചാ​രാ​യം വാ​റ്റെ​ന്ന് പ​രാ​തി. വെ​ള്ള​റ​ട പൊ​ന്ന​മ്പി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി പ​ഞ്ചാ​യ​ത്തി​ന് സി​എ​ഫ്എ​ല്‍​ടി​സി ന​ട​ത്താ​ന്‍ വി​ട്ടു ന​ല്‍​കി​യ ഹാ​ളി​നോ​ടു​ചേ​ർ​ന്ന ബാ​ത്ത് റൂ​മി​ലാ​ണ് വോ​ള​ന്‍റി​യ​ർ​മാ​ർ ചാ​രാ​യം വാ​റ്റി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പ്ര​തി​യാ​യ ആ​ൾ ഉ​ൾ​പ്പ​ടെ 12 പേ​രാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ല്‍ നി​ന്ന് പ്ര​തി​ദി​നം 750 രൂ​പാ വാ​ങ്ങി വോ​ള​ന്‍റി​യ​ര്‍​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര സ​മ​യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍​ക്കൊ​പ്പം പു​റ​ത്തു നി​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍ ഇ​വി​ടെ എ​ത്തി​ച്ചേ​രാ​റു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ചി​ല പോ​ലീ​സു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.​ഗ്യാ​സ് അ​ടു​പ്പും ബ​ക്ക​റ്റും ആനപ്പാറ സി​എ​ച്ച്സി​യി​ലെ ആ​രോ​ഗ്യ വ​ക​ുപ്പ് വാ​നി​ലും മ​റ്റു ചി​ല പാ​ത്ര​ങ്ങ​ള്‍ സി​എ​ച്ച്സി​യു​ടെ ത​ന്നെ സ്റ്റോ​ര്‍ റൂ​മി​ലു​മാ​യി നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി.

ഗ്യാ​സ് സി​ലി​ണ്ട​റും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും മ​റ്റെ​വി​ടേ​ക്കോ മാ​റ്റി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്.​കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ല്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റും ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.​

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ ജാ​ഗ്ര​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള മ​ന​പൂ​ര്‍​വ​മാ​യ ന​ട​പ​ടി​ക​ളാ​ണ് വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് സി​പി എം ​വെ​ള്ള​റ​ട ഏ​രി​യാ സെ​ക്ര​ട്ട​റി സി.​കെ. ശ​ശി പ​റ​ഞ്ഞു.

തൊ​ണ്ടി മു​ത​ലു​ക​ളാ​യ വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച് പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​മ​ത്തി​നെ​തി​രേ ഇ​ന്നു മു​ത​ല്‍ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ല്‍ സി​പി​എം പ്ര​ക്ഷോ​ഭ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സി​പി​എം അ​റി​യി​ച്ചു. ആ​ന​പ്പാ​റ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ക്സൈ​സും പോ​ലീ​സും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.