ജില്ലയിൽ 1,678 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, June 17, 2021 1:36 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1,678 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1,634 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്12.3 ശ​ത​മാ​നം.
രോ​ഗം സ്ഥി​രീ​ക​രി​ച്ച് 12,501 പേ​ർ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,580 പേ​ർ​ക്കു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടും.
പു​തു​താ​യി 3,035 പേ​രെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 4,277 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 49,536 ആ​യി.

വി​ല​ക്ക് ലം​ഘ​നം:
335 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 335 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 55 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 131 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 27 പേ​രി​ല്‍ നി​ന്നു​മാ​യി 79,000 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 122 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ശ​രി​യാ​യ രീ​തി​യി​ല്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ത്ത 133 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.