പോ​ത്ത​ൻ​കോ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ര​ണ്ടു​മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും: മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ
Sunday, June 13, 2021 11:11 PM IST
പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് നി​ർ​മി​ച്ച മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ര​ണ്ടു​മാ​സം​കൊ​ണ്ട് പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി എ​ല്ലാ ഓ​ഫീ​സു​ക​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ പ​റ​ഞ്ഞു. സി​വി​ൽ സ്റ്റേ​ഷ​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​വാ​ൻ എ​ത്തി​യ മ​ന്ത്രി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്.
പോ​ത്ത​ൻ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 40 സെ​ന്‍റ് സ്ഥ​ലം റ​വ​ന്യൂ​വ​കു​പ്പി​ന് കൈ​മാ​റി 2018 ജൂ​ണി​ലാ​ണ് നാ​ല് നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​നു സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ത​റ​ക്ക​ല്ലി​ട്ട​ത്. കെ​ട്ടി​ടം 18 മാ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ 36 മാ​സം പി​ന്നി​ടു​ക​യാ​ണ് ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ്. ക്ഷീ​ര വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ് എ​ന്നി​വ​യും ര​ണ്ടാം നി​ല​യി​ൽ സ​ബ്ട്ര​ഷ​റി കീ​ഴ്തോ​ന്ന​യ്ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് ,സം​യോ​ജി​ത ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ് ,പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സ് എ​ന്നി​വ​യും മൂ​ന്നാം നി​ല​യി​ൽ പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്,ജ​ല​വി​ഭ​വ വി​ഭാ​ഗം ഓ​ഫീ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 10 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ആ​ണ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ലൈ​ജു ,എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​ആ​ർ ബി​ജു, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ദീ​പി​ക, മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി​സി​ൽ വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ദി​നേ​ശ് തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ആ​ർ​ക്കി​ടെ​ക്ച​ർ വി​ഭാ​ഗ​മാ​ണ് ആ​ധു​നി​ക​രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത 36600 ച​തു​ര​ശ്ര അ​ടി​യു​ള്ള കെ​ട്ടി​ട​ത്തി​ന് നി​ർ​മാ​ണ അ​ട​ങ്ക​ൽ തു​ക 10 കോ​ടി രൂ​പ​യാ​ണ്. ബൈ​പ്പാ​സ് റോ​ഡി​ൽ നി​ന്നും എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട് .
പോ​ത്ത​ൻ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ.​അ​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.