ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തെ റസിഡന്‍റ്സ് അസോസിയേഷൻ ഏ​റ്റെ​ടു​ത്തു
Sunday, June 13, 2021 11:11 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സൗ​ദി​യി​ൽ മ​രി​ച്ച കി​ളി​മാ​നൂ​ർ ക​ക്കാ​കു​ന്ന് സ്വ​ദേ​ശി ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തെ ഏ​റ്റെ​ടു​ത്തു ആ​ല​ത്തൂ​കാ​വ് ഫ്ര​ണ്ട്‌​സ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലേ​ഷ് ബാ​ബു ഫൗ​ണ്ടേ​ഷ​നും രം​ഗ​ത്ത്. ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ സ​ന്നി​ഹി​ത​യാ​യി​രു​ന്നു. ഭൗ​തി​ക​ശ​രീ​രം വൈ​കാ​തെ നാ​ട്ടി​ൽ എ​ത്തി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഭാ​ര്യ രാ​ജി​യെ എം​എ​ൽ​എ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ച്‌ 19 നാ​ണ് ബി​ജു മ​രി​ച്ച​ത്.
അ​തേ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ശ​ശീ​ന്ദ്ര ബാ​ബു – ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ക​ലേ​ഷ് ബാ​ബു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥം കു​ടും​ബം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി രൂ​പ​വ​ത്ക​രി​ച്ച ക​ലേ​ഷ് ബാ​ബു ഫൗ​ണ്ട​ഷ​ൻ ബി​ജു​വി​ന്‍റെ മ​ക​ൾ ശി​വാ​നി​യു​ടെ വ​രു​ന്ന മൂ​ന്ന് വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ ഏ​റ്റെ​ടു​ത്തു. ഇ​തി​ന്‍റെ സ​മ്മ​ത പ​ത്ര​വും ആ​ദ്യ​ഗ​ഡു വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വും ഫൗ​ണ്ട​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നാ​രം​ഭ​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യി​രു​ന്ന ക​ലേ​ഷ് ബാ​ബു തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​കു​ണ്ഡം ഗ​ജ സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യി​രു​ന്നു. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​ര​വെ​യാ​യി​രു​ന്നു മ​ര​ണം. ഫ്ര​ണ്ട്‌​സ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സ്വ​രൂ​പ്പി​ച്ച കു​ടും​ബ സ​ഹാ​യ ഫ​ണ്ട്‌ കി​ളി​മാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി. ​ആ​ർ. മ​നോ​ജ്‌ കൈ​മാ​റി.
പ​ഠ​നോ​പ​ക​ര​ണ കി​റ്റ് പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​മു​ര​ളീ​ധ​ര​ൻ ശി​വാ​നി​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബേ​ബി​സു​ധ, ഫ്രാ​ക് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ വാ​ല​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ച​ന്ദ്ര​ബാ​ബു സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്ശ​ശി​ധ​ര​ൻ പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.