ഇന്ധന വിലവർധന: നി​കു​തി തു​ക യൂത്ത് കോൺഗ്രസ് തിരികെ ന​ൽ​കി
Sunday, June 13, 2021 11:11 PM IST
വി​ഴി​ഞ്ഞം: ഇ​ന്ധ​വി​ല വ​ർ​ധ​ന​വി​നെ​തി​രെ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഈ​ടാ​ക്കു​ന്ന അ​ധി​ക നി​കു​തി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു തി​രി​ച്ചു ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ട്ടു​കാ​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. നി​കു​തി​യി​ന​ത്തി​ൽ സ​ർ​ക്കാ​രു​ക​ൾ ഈ​ടാ​ക്കു​ന്ന 55 രൂ​പ ഇ​ന്ധ​നം നി​റ​യ്ക്കാ​നെ​ത്തി​യ അ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ക​ർ തി​രി​കെ ന​ൽ​കി. പ്ര​തി​ഷേ​ധ​ത്തി​നി​ടെ മു​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ വി​വേ​ക് മ​റ്റ് അ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​കൂ​ടി ഇ​ന്ധ​ന നി​കു​തി ത​ന്‍റെ കൈ​യി​ൽ നി​ന്നും ന​ൽ​കി പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എ ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ വി​നോ​ദ് കോ​ട്ടു​കാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ബാ​ല​രാ​മ​പു​രം, അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് എ​സ്.​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ൽ​ഫി ബാ​ല​രാ​മ​പു​രം, ശ​ര​ത് കാ​ഞ്ഞി​രം​കു​ളം, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് തേ​ക്കേ​കോ​ണം, അ​ർ​ജു​ൻ ചൊ​വ്വ​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.