വ​യോ​ജ​ന​ങ്ങ​ൾ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും കൈ​ത്താ​ങ്ങു​മാ​യി അ​ഴി​ക്കോ​ട് റ​സി​. അ​സോ​സി​യേ​ഷ​ൻ
Sunday, June 13, 2021 11:11 PM IST
നെ​ടു​മ​ങ്ങാ​ട്: അ​ഴി​ക്കോ​ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നി​ർ​ധ​ന വ​യോ​ജ​ന​ങ്ങ​ൾ​ക്കും കി​ട​പ്പു രോ​ഗി​ക​ൾ​ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ഗു​ണ​ഭോ​ക്താ​വ് കാ​സിം കു​ഞ്ഞി​ന് ന​ൽ​കി അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ബ​ഷീ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ: എ​സ്. എ. ​റ​ഹീം, ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​മ​ദ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ എ.​എം. ഇ​ല്യാ​സ്, എ​സ്. സ​ജ്ജാ​ദ്, അ​ലി​ഫി​യ മ​റ്റു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഢ​ങ്ങ​ൾ പാ​ലി​ച്ച് പ​ങ്കെ​ടു​ത്തു.

ചൊവ്വരയിൽ സി​പി​ഐ​ യൂണിറ്റ്
വി​ഴി​ഞ്ഞം: കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചൊ​വ്വ​ര​മേ​ഖ​ല​യി​ൽ നി​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​പ്പ​തോ​ളം പേ​ർ സി​പി​ഐ​യി​ൽ ചേ​ർ​ന്നു. സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​എ​സ്.​അ​ജി​ത് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കാ​ഞ്ഞി​രം​കു​ളം ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. എ​ഐ​വൈ​എ​ഫ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് കൃ​ഷ്ണ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യി, വി​ന​യ​ൻ , വി​ലാ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു ഉ​ദ​യ​ൻ ക​ൺ​വീ​ന​റാ​യും പ്ര​ദീ​പ് ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യും ചൊ​വ്വ​ര​യി​ൽ പു​തി​യ ബ്രാ​ഞ്ചും രൂ​പീ​ക​രി​ച്ചു.