ക​ഴ​ക്കൂ​ട്ടം എ​ലി​വേ​റ്റ​ഡ്ഹൈ​വേ ഏ​പ്രി​ലി​ന​കം: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Sunday, June 13, 2021 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മാ​ണം 2022 ഏ​പ്രി​ലി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ക​രാ​റു​കാ​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് - ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി മ​ന്ത്രി നേ​രി​ൽ സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി. എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യു​ടെ 60 ശ​ത​മാ​നം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ല്ലാ മാ​സ​വും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​രും. ആ​വ​ശ്യ​മെ​ങ്കി​ൽ മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ളും വി​ളി​ച്ചു ചേ​ർ​ക്കും. ടാ​ർ​ഗ​റ്റ് അ​നു​സ​രി​ച്ച് ഓ​രോ പ്ര​വൃ​ത്തി​യും പൂ​ർ​ത്തീ​ക​രി​ക്കു​ന്നു​ണ്ടോ എ​ന്നു ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി ആ​ലോ​ചി​ക്കാ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം വി​ളി​ക്കും.

ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം അ​വ​ലോ​ക​ന യോ​ഗ​വും ചേ​ർ​ന്നു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ, കൗ​ൺ​സി​ല​ർ എ​ൽ.​എ​സ്. ക​വി​ത, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.