സ​ഹ​പ്ര​വ​ർ​ത്ത​ക​ന് സാ​ന്ത്വ​ന​വു​മാ​യി ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ
Sunday, June 13, 2021 11:09 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: ക​ടു​ത്ത പ്ര​മേ​ഹ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ശേ​ഷി ത​ക​രാ​റി​ലാ​യ നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ കെഎ​സ്ആ​ർടിസി ഡ്രൈ​വ​ർ പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി ഐ. ​ബാ​ബു​വി​ന് സ്നേ​ഹ സാ​ന്ത്വ​ന​വു​മാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. ജീ​വ​ന​ക്കാ​ർ സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷം രൂ​പ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി കൈ​മാ​റി. സി.​കെ ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഈ ​തു​ക ബാ​ബു​വി​ന്‍റെ ഭാ​ര്യ​യും മ​ക​നും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി.
പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​ൻ, കെഎ​സ്ആ​ർടിസി ഹെ​ഡ് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ കെ.​വി. രാ​ജ​ൻ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ എ​ൻ.​കെ. ര​ഞ്ജി​ത്ത്, എ​ൻ.​എ​സ്. വി​നോ​ദ് ,ജി. ​ജി​ജോ, എ​സ്.​എ​സ്. ജി​നു, പി.​എ​സ്. പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.