അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ കേ​സിൽ കുടുങ്ങി
Sunday, June 13, 2021 11:09 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് പി​ടി​ച്ചു​നി​ർ​ത്താ​ൻ ന​ട​പ​ടി ക​ടു​പ്പി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്തു. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് മാ​ത്ര​മാ​ണ് തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് തു​റ​ന്ന ക​ട​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​ര​ക്ക് കു​റ​യു​മ്പോ​ഴും ജി​ല്ല​യി​ൽ കോ​വി​ഡ് കു​റ​യാ​ത്ത​താ​ണ് ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം മേ​ഖ​ല​യി​ൻ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 150 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 150 ഓ​ളം വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്‌​ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.
സി​ഐ ര​തീ​ഷ്, എ​സ്ഐ​മാ​രാ​യ സു​ജി​ത് ജി. ​നാ​യ​ർ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, എ​എ​സ്ഐ ഷാ​ജു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.