വാ​റ്റ് ന​ട​ത്തിക്കൊ​ണ്ടി​രി​ക്കെ 25 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, June 13, 2021 12:48 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 25 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കു​റ​കോ​ണം ഷൈ​നി ഭ​വ​നി​ൽ ഷൈ​ജു​കു​മാ​ർ(35), കു​റ​കോ​ണം ശി​ൽ​പ്പ ഭ​വ​നി​ൽ​ ജി​ഷ(46)​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ഷ​യു​ടെ വീ​ട്ടി​ൽ നി​ന്നും 25 ലി​റ്റ​ർ ചാ​രാ​യ​വും 300 ലി​റ്റ​ർ കോ​ട​യും പി​ടി​ച്ചെ​ടു​ത്തു. ആ​ദ്യ​വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ജി​ഷ കു​റേ​ക്കാ​ല​മാ​യി ഷൈ​ജു​കു​മാ​റു​മാ​യി സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ആ​ഡം​ബ​ര ജീ​വി​ത​മാ​ണ് ന​യി​ച്ചി​രു​ന്ന​ത്.​

സ​മീ​പ​വാ​സി​ക​ൾ​ക്കു​പോ​ലും സം​ശ​യ​ത്തി​നി​ട ന​ൽ​കാ​തെ ഇ​രു​നി​ല​വീ​ട്ടി​ലെ താ​ഴ​ത്തെ നി​ല​യി​ൽ വ​ച്ചാ​യി​രു​ന്നു ചാ​രാ​യ നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രു ലി​റ്റ​റി​ന് 2000രൂ​പ നി​ര​ക്കി​ൽ ഷൈ​ജു​കു​മാ​ണ് ചാ​രാ​യ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ പി​താ​വും അ​മ്മൂ​മ്മ​യും മു​ൻ​പ് അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ളു​ടെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നും ഒ​രു ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തു. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് വാ​റ്റ് ന​ട​ത്തി​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി.​ആ​ദ​ർ​ശ്, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ​ജി.​പോ​ൾ​സ​ൺ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ശി​ശു​പാ​ല​ൻ, അ​നി​ൽ​കു​മാ​ർ, സി​വി​ൽ​എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ശ്രീ​കു​മാ​ർ, സൂ​ര​ജ്, വ​നി​താ സി​വി​ൽ​എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ലി​ജി ശി​വ​രാ​ജ്, സു​മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.