ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണം
Sunday, June 13, 2021 12:48 AM IST
പാ​റ​ശാ​ല: ര​ക്ത​ദാ​നം മ​ഹാ​ദാ​നം അ​വ​യ ദാ​നം പു​ണ്യം എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി പ്ര​സ് ക്ല​ബ്ബ്, പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി, ഓ​ള്‍ ഇ​ന്ത്യ റാ​വു​ത്ത​ര്‍ അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജൂ​ണ്‍ 14ന് ​ലോ​ക ര​ക്ത​ദാ​ന ദി​നം ആ​ച​രി​ക്കു​ന്നു. ഇ​തോ​ടൊ​പ്പം ര​ക്ത ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന മാ​ര്‍​ച്ച് ര​ണ്ടാം വ്യാ​ഴം എ​ന്ന സി​നി​മ​യു​ടെ ഒ​ടി​ടി റി​ലീ​സും ന​ട​ക്കും. നാ​ളെ രാ​വി​ലെ 11ന് ​പ്ര​സ് ക്ല​ബി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ര​ക്ത ദാ​ന ദി​നാ​ച​ര​ണം സ്വാ​മി ഗു​രു​ര​ത്‌​ന ജ്ഞാ​ന ത​പ​സ്വി​യും, ഒ​ടി​ടി റി​ലീ​സ് ഗോ​പി​നാ​ഥ് മു​തു​ക്കാ​ടും നി​ര്‍​വ​ഹി​ക്കും. റാ​വു​ത്ത​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എം.​ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ര്‍​ച്ച് ര​ണ്ടാം വ്യാ​ഴ​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ജ​ഹാം​ഗീ​ര്‍ ഉ​മ്മ​റി​നെ ആ​ദ​രി​ക്കും. പ്ര​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി എം.​രാ​ധാ​കൃ​ഷ്ണ​ന്‍, സു​ഹൃ​ത് സ​മി​തി സെ​ക്ര​ട്ട​റി തെ​ക്ക​ന്‍​സ്റ്റാ​ര്‍ ബാ​ദു​ഷ, മു​ന്‍ കാ​ലി​ക്ക​റ്റ് വി.​സി.​അ​ബ്ദു​ള്‍ സ​ലാം, സ​ബീ​ര്‍ തി​രു​മ​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. കോ​വി ഡ് ​മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ക.