നെടുമങ്ങാട് നഗരസഭയുടെ പൊതുശ്മാനത്തിന്‍റെ സങ്കേതിക തകരാർ ഉടൻ പരിഹരിക്കണം: യൂത്ത് കോൺ.
Sunday, June 13, 2021 12:48 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ പൊ​തു ശ്മ​ശാ​നം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് ഒ​രാ​ഴ്ച​ക്കാ​ല​മാ​യി .ഒ​രേ സ​മ​യം ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​താ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് ക​ല്ല​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ശാ​ന്തി​തീ​രം. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും സ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.
ഇ​ത് ന​ഗ​ര​സ​ഭ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​മ​ഹേ​ഷ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
കോ​വി​ഡ് കാ​ല​ത്ത് പൊ​തു​ശ്മ​ശാ​ന​ങ്ങ​ൾ 24 മ​ണി​ക്കു​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​തി​നു സ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ല​ഭ്യ​ത ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ടം ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഗു​രു​ത​ര​മാ​യ വീ​ഴ്ച ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യ​ത്.
അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ ക​രാ​ർ എ​ടു​ത്ത ക​മ്പ​നി​യും ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​പ​ക്ഷ​ത്തെ കൗ​ൺ​സി​ല​റും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ലു​ള്ള ജോ​ലി​ക​ൾ ത​ട​സ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ശ്മ​ശാ​നം പ്ര​വ​ർ​ത്ത ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.