കാ​ട്ടാ​ക്ക​ട​യി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന്
Sunday, June 13, 2021 12:46 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഏ​പ്രി​ലി​ലെ കി​റ്റ് എ​എ​വൈ വി​ഭാ​ഗ​ത്തി​ലെ മ​ഞ്ഞ കാ​ർ​ഡു​കാ​ർ​ക്ക് മാ​ത്ര​മാ​ണ് ക​ട​ക​ളി​ൽ​നി​ന്നു വി​ത​ര​ണം ന​ട​ന്ന​ത്. ബാ​ക്കി​യു​ള്ള പി​ങ്ക്, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്കു​ള്ള കി​റ്റു​ക​ൾ എ​ത്തി​യി​ല്ലെ​ന്നാ​ണ് ക​ട​ക​ളി​ൽ നി​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്കു​ന്ന​ത്. ഇ​തി​നി​ടെ മേ​യ് മാ​സ​ത്തെ കി​റ്റ് ശ​നി​യാ​ഴ്ച മു​ത​ൽ വി​ത​ര​ണം തു​ട​ങ്ങു​മെ​ന്ന അ​റി​യി​പ്പും പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ, സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കി​റ്റ് കി​ട്ടു​ന്നു​ണ്ട്. കാ​ട്ടാ​ക്ക​ട​യി​ൽ കി​റ്റ് കി​ട്ടാ​താ​യ​തോ​ടെ ക​ട​ക്കാ​രും കാ​ർ​ഡു​ട​മ​ക​ളും ത​മ്മി​ൽ പ​ല​യി​ട​ത്തും വാ​ക്കേ​റ്റ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ൽ 22 റേ​ഷ​ൻ ക​ട​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ​യാ​കെ 9000 ത്തോ​ളം കാ​ർ​ഡു​ട​മ​ക​ൾ ഉ​ണ്ട്. കി​റ്റ് എ​ത്തി​ക്കു​ന്ന​തി​ൽ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണ് വി​ത​ര​ണം വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് റേ​ഷ​ൻ ക​ട​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. അ​മ​ര​വി​ള ഗോ​ഡൗ​ണി​ൽ നി​ന്നു​മാ​ണ് കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ കി​റ്റ് വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.