കോ​ഴിക്കൂട്ടി​ല്‍ നി​ന്നും നാ​ട​ന്‍ ബോം​ബ് ക​ണ്ടെ​ത്തി
Friday, June 11, 2021 11:34 PM IST
വെ​ള്ള​റ​ട: എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് തി​ര​യു​ന്ന​തി​നി​ടെ കോ​ഴിക്കൂട്ടില്‍ നി​ന്നും നാ​ട​ന്‍ ബോം​ബ് ക​ണ്ടെ​ത്തി. മാ​രാ​യ​മു​ട്ടം വ​ട​ക​ര ചു​ള്ളി​യൂ​ര്‍ തോ​പ്പി​ല്‍ മേ​ലെപു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​രു​ണ്‍ രാ​ജ് (24)ന്‍റെ വീ​ട്ടി​ന്‍റെ കോ​ഴിക്കൂട്ടി​ല്‍ നി​ന്നാ​ണ് നാ​ട​ന്‍ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.
മു​മ്പ് ഇ​യാ​ള്‍ 20 ഗ്രാം ​ക​ഞ്ചാ​വും ഒ​രു ക​ഞ്ചാ​വ് ചെ​ടി​യു​മാ​യി അ​മ​ര​വി​ള ഏ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. മാ​രാ​യ​മു​ട്ടം ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ക്കു​ന്ന​താ​യി ഏ​ക്‌​സൈ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് ന​ട​ത്തി​യ റെ​യ്ഡി​ല്‍ കോ​ഴി കൂ​ടി​ന്‍റെ മേ​ല്‍​ക്കൂര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ട​ന്‍ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മാ​രാ​യ​മു​ട്ടം പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ര്‍ വി​വ​രം ബോം​ബ് സ്‌​കോ​ഡി​നെ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി.
റെ​യ്ഡി​ന്‍റെ വി​വ​രം അ​റി​ഞ്ഞ് അ​രു​ണ്‍ രാ​ജ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്തി​നാ​ണ് ബോം​ബ് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി മാ​രാ​യ​മു​ട്ടം പൊ​ലീ​സ് അ​റി​യി​ച്ചു.
അ​മ​ര​വി​ള ഏ​ക്‌​സൈ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ നി​ഥി​ന്‍ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ പി.​ഒ. രാ​ധാ​കൃ​ഷ്ണ​ന്‍ , സി ​പി ഒ ​ന്മാ​രാ​യ ജ​സ്റ്റി​ന്‍ രാ​ജ്, ബോ​ബി​ന്‍, ഹ​രി​കൃ​ഷ്ണ​ന്‍ , വി​നോ​ദ്, ഡ്രൈ​വ​ര്‍ സ​ന​ല്‍ തു​ട​ങ്ങി​യ സം​ഘ​മാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.