മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ ശ​ല്യം രൂ​ക്ഷം
Friday, May 14, 2021 11:59 PM IST
അ​ന്പൂ​രി : അ​ന്പൂ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും കു​ര​ങ്ങു​ക​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.​പ​ക​ൽ കു​ര​ങ്ങ് ശ​ല്യ​വും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ന്നി​ശ​ല്യ​വും രൂ​ക്ഷ​വു​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.​കു​ര​ങ്ങു​ക​ൾ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളും വാ​ട്ട​ർ ടാ​ങ്കു​ക​ളും ന​ശി​പ്പി​ക്കു​ന്പോ​ൾ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ നി​ന്ന് മേ​ഖ​ല​യെ ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും:​
കെ. ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ

നെ​യ്യാ​റ്റി​ന്‍​ക​ര: ജി​ല്ലാ ക​ള​ക്ട​ർ, ഡി​എം​ഒ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ വി​ല​യി​രു​ത്തി. ഒ​ന്നു മു​ത​ൽ മൂ​ന്നു വാ​ർ​ഡു​ക​ൾ കോ​വി​ഡ് വാ​ർ​ഡു​ക​ളാ​ക്കി മാ​റ്റും.
90 കി​ട​ക്ക​ക​ൾ കൂ​ടി ഇ​ത്ത​ര​ത്തി​ല്‍ ഒ​രു​ക്കാ​നാ​കും. ഒ​ന്പ​ത് ഐ​സി​യു ബെ​ഡു​ക​ളും വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​വും ഒ​രു​ക്കും. സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തെ​ന്നും എം​എ​എ​ല്‍​എ അ​റി​യി​ച്ചു.