റോ​ഡു​വ​ക്കി​ൽ മാ​ലി​ന്യ​ക്കൂ​ന്പാ​രം : നാട്ടിൽ പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​തി
Friday, May 14, 2021 11:59 PM IST
വെ​ള്ള​റ​ട: റോ​ഡു​വ​ക്കി​ലെ മാ​ലി​ന്യ കൂ​ന്പാ​രം നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ പ​ന​ച്ച​മൂ​ട്ടി​ല്‍ റോ​ഡ് വ​ക്കി​ല്‍ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് നാ​ട്ടു​കാ​ർ​ക്ക്ഭീ​ഷ​ണി​യാ​കു​ന്ന​ത്.
​മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്ന്കൂ​ടി കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി മൂ​ക്ക് പൊ​ത്താ​തെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ മാ​ലി​ന്യ​ത്തി​ലു​ടെ ഒ​ഴു​ക്കി​യെ​ത്തു​ന്ന മ​ലി​ന ജ​ലം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​സ​ര​ത്തെ കി​ണ​റു​ക​ളി​ലും ഒ​ഴു​ക്കി​യെ​ത്തു​ന്ന​തും രോ​ഗ ഭീ​തി​വി​ത​ച്ചി​റ്റു​ണ്ട്. വ്യാ​പാ​രി​ക​ളും , നാ​ട്ടു​ക്കാ​രും നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ലും​ബ​ന്ധ​പെ​ട്ട അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും പ​രി​ഹാ​രം ക​ണ്ടെ​ത്തു​നി​ല്ലെ​ന്ന് നാ​ട്ടു​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.
മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ഒ​ന്നും പ​ന​ച്ച​മൂ​ട് മാ​ര്‍​ക്ക​റ്റി​ല്‍ ന​ട​ക്കു​ന്നി​ല്ല​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. കോ​വി​ഡ് മ​ഹാ​മ​രി​യി​ല്‍ നാ​ട് ഒ​ന്നാ​കെ ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യ​ണ് മാ​ലി​ന്യ​കു​മ്പാ​രം പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​തി​യി​ലാ​യ​ത്.