റോ​ഡ് ന​വീ​ക​ര​ണം:​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു
Friday, May 14, 2021 11:59 PM IST
വി​തു​ര: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണി​ടി​ച്ചു മാ​റ്റി​യ​തോ​ടെ ന​ന്ദി​യോ​ട് ചെ​റ്റ​ച്ച​ൽ റോ​ഡി​ലെ മ​തി​ലു​ക​ളി​ൽ പ​ല​തും മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​വീ​ണു.​ചെ​റ്റ​ച്ച​ൽ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ ചു​റ്റു​മ​തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ഴ​യി​ലാ​ണ് താ​ഴെ വീ​ണ​ത്. ഇ​ന്ന​ലെ അ​ടി​പ​റ​മ്പ് ജ​ഴ്സി ഫാ​മി​ന്‍റെ ചു​റ്റു​മ​തി​ലും നി​ലം​പ​റ്റി. തു​ട​ക്കം മു​ത​ൽ പ​രാ​തി​ക​ളു​യ​ർ​ന്നി​ട്ടും അ​ശ്ര​ദ്ധ​മാ​യി മ​ണ്ണി​ടി​ച്ച​താ​ണ് മ​തി​ലി​ടി​യാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ല​ങ്കാ​വ് മു​ത​ൽ പൊ​ട്ട​ൻ​ചി​റ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ വ​ന​ഭൂ​മി​യാ​യ​തി​നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ൻ ത​ട​സ​മു​ണ്ടാ​യി. ഇ​ക്കാ​ര​ണം കൊ​ണ്ടു ത​ന്നെ ഒ​രു വ​ശ​ത്തെ പു​റ​മ്പോ​ക്ക് പൂ​ർ​ണ​മാ​യും ഇ​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​താ​ണ് കാ​ര​ണം . റോ​ഡ് പു​റ​മ്പോ​ക്കി​ൽ നി​ന്ന് ഉ​യ​ർ​ന്ന സ്ഥ​ല​ത്താ​ണ് സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ. സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​തി​ലി​നു ഭീ​ഷ​ണി​യി​ല്ലാ​തെ റോ​ഡു നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ഇ​ടി​ഞ്ഞ ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പേ​രി​ന് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ക​രാ​റു​കാ​ർ ത​ടി​യൂ​രി. വീ​ണ്ടും മ​ണ്ണി​ടി​യു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടു​ത്ത ദി​വ​സ​മാ​ണ് മ​തി​ലി​ടി​ഞ്ഞു വീ​ണ​ത്.