ക​ൺ​ട്രോ​ൾ​റൂം ആ​രം​ഭി​ക്ക​ണം ജി.​ആ​ർ.അ​നി​ൽ
Friday, May 14, 2021 11:59 PM IST
നെ​ടു​മ​ങ്ങാ​ട് :കോ​വി​ഡും മ​ഴ​ക്കെ​ടു​തി​യും രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ നെ​ടു​മ​ങ്ങാ​ട് കേ​ന്ദ്രീ​ക​രി​ച്ചു ക​ൺ​ട്രോ​ൾ​റൂം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ ജി.​ആ​ർ. അ​നി​ൽ നി​ർ​ദേ​ശം ന​ൽ​കി. താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ൽ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും മ​ല​യോ​ര മേ​ഖ​ല​യാ​ണ്, കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലു​ള്ള ഇ​വി​ടെ സ​ർ​ക്കാ​ർ​സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ളോ മ​റ്റ് വി​ദ​ഗ്ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളോ ല​ഭ്യ​മ​ല്ല,

നി​ല​വി​ലു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​സൗ​ക​ര്യം നി​ല​വി​ലി​ല്ല. നി​ല​വി​ൽ രോ​ഗി​ക​ളെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യൂ. അ​തി​ന് സൗ​ക​ര്യ​പ്ര​ദം ആ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ റ​വ​ന്യൂ ആ​രോ​ഗ്യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​റ്റും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ക​ൺ​ട്രോ​ൾ റൂം ​അ​ടി​യ​ന്ത​ര​മാ​യി തു​ട​ങ്ങ​ണ​മെ​ന്ന് ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്കും, ഡി​എം​ഓ​യ്ക്കും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.​കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം അ​പ​ക​ടം ന​ട​ന്ന കു​പ്പ​ക്കോ​ണ​ത്തെ പ​രേ​ത​നാ​യ സു​കു​മാ​ര​പി​ള്ള, ചെ​രു​ക്കൂ​ർ​ക്കോ​ണ​ത്തെ ജോ​സ് ,സ​ന്ന​ഗ​റി​ൽ വീ​ട് പൂ​ർ​ണ​മാ​യും ന​ഷ്ട്ട​പെ​ട്ട മാ​ധ​വി​യു​ടെ വീ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

അ​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.​അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ രാ​ജ​ല​ക്ഷ്മി, ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് ബാ​ബു, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ, വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. ര​വീ​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത, ഡോ​ക്ട​ർ​മാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ,ഷ​മേ​ജ് പീ​റ്റ​ർ, പി​ആ​ർ​ഒ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.