ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം
Friday, May 14, 2021 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. വ​ലി​യ​തു​റ, പൂ​ന്തു​റ, പ​ള്ളി​ത്തു​റ, അ​ഞ്ചു​തെ​ങ്ങ്, പൊ​ഴി​യൂ​ർ തീ​ര​ങ്ങ​ളി​ൽ മ​ണ​ൽ​തി​ട്ട ത​ക​ർ​ന്ന് തീ​രം ക​വ​ർ​ന്ന് ക​ട​ൽ മു​ന്നേ​റി.
തീ​ര​ത്തെ 180 ലേ​റെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​വ​ലി​യ​തു​റ​യി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ നി​ര​വി​ധി വീ​ടു​ക​ളു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച നാ​ളു​ക​ളി​ൽ ക​ട​ലേ​റ്റ​മു​ണ്ടാ​യ​പ്പോ​ൾ മൂ​ന്നാം നി​ര​യി​ലു​ണ്ടാ​യി​രു​ന്ന വീ​ടു​ക​ളാ​ണ് ഇ​ന്ന​ല​ത്തെ ക​ട​ലേ​റ്റ​ത്തി​ൽ ത​ക​ർ​ന്ന​ത്.
കൊ​ച്ചു​തോ​പ്പ് മേ​ഖ​ല​യി​ലും ഇ​ന്ന​ലെ ക​ട​ൽ ക​യ​റു​ക​യും വീ​ടു​ക​ളി​ലേ​ക്ക് ക​ട​ൽ ഇ​ര​ച്ചു​ക​യ​റു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ കൊ​ച്ചു​തോ​പ്പി​ലെ ഫ്രെ​ഡി​യു​ടെ വീ​ട് ത​ക​ർ​ന്നു​വീ​ണു.
ജോ​ർ​ജി​ന, ലി​ൻ​ഡ, ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ളും ത​ക​ർ​ന്നു. ഇ​വി​ടെ മു​പ്പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​പൂ​ന്തു​റ​യി​ലു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. അ​ഞ്ചു​തെ​ങ്ങി​ലും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്്. ക​ട​ൽ ഭി​ത്തി ക​ട​ന്ന് വെ​ള്ളം അ​ക​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​ണ്.