ന​ഗ​ര​സ​ഭാ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി സം​ഘ​ട​ന​ക​ള്‍
Wednesday, May 12, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് സ​ഹാ​യ പ്ര​വാ​ഹം. യൂ​ണി​വേ​ഴ്സ​ല്‍ റി​യ​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള മു​നി​സി​പ്പ​ല്‍ ആ​ന്‍​ഡ് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്റ്റാ​ഫ് യൂ​ണി​യ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന തി​രു​വ​ന​ന്ത​പു​രം സി​റ്റി കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം , എം​എം​ആ​ർ​എ​ച്ച​എ​സ്1997 ബാ​ച്ച് പൂ​ര്‍​വ​വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ സം​ഘ​ട​ന എ​ന്നി​വ​ര്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ സം​ഭാ​വ​ന​യാ​യി ന​ല്‍​കി. ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ജു ഏ​റ്റു​വാ​ങ്ങി.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ​സ്.​സ​ലിം, ഡി.​ആ​ര്‍. അ​നി​ല്‍, പി.​ജ​മീ​ല ശ്രീ​ധ​ര​ന്‍, ഡോ. ​കെ.​എ​സ്.​റീ​ന, എ​സ്.​എം.​ബ​ഷീ​ര്‍, എ​ല്‍.​എ​സ് .ആ​തി​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഇ​ന്ന​ലെ ക​ണ്‍​ട്രോ​ള്‍ റൂം ​സ​ന്ദ​ര്‍​ശി​ച്ചു. അ​ട്ട​ക്കു​ള​ങ്ങ​ര സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന തെ​രു​വി​ല്‍ അ​ല​ഞ്ഞു​ന​ട​ന്നി​രു​ന്ന​വ​രെ ഇ​ന്ന​ലെ മ​ഴ​ക്കെ​ടു​തി കാ​ര​ണം എ​സ്എം​വി സ്കൂ​ളി​ലേ​ക്കും സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലേ​ക്കും മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ്യ​ക്തി​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സം​ഭാ​വ​ന സ്വീ​ക​രി​ക്കാം എ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം അ​നു​സ​രി​ച്ച് ഫെ​ഡ​റ​ല്‍ ബാ​ങ്ക് പാ​ള​യം ബ്രാ​ഞ്ചി​ൽ ന​ഗ​ര​സ​ഭ പ്ര​ത്യേ​ക അ​ക്കൌ​ണ്ട് തു​ട​ങ്ങി.​അ​ക്കൗ​ണ്ട് ന​മ്പ​ര്‍10210100424822,ഐ​എ​ഫ്എ​സ്‌​സി FDRL0001021.