വ്യാ​ജ ചാ​രാ​യ നി​ർ​മാ​ണം: കൈ​ത ബി​ജു അ​റ​സ്റ്റി​ൽ
Wednesday, May 12, 2021 11:41 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വ്യാ​ജ ചാ​രാ​യം നി​ർ​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന വെ​ഞ്ഞാ​റ​മൂ​ട് ദീ​പാ​ന​ഗ​ർ വ​രു​ൺ നി​വാ​സി​ൽ ബി​ജു​വി​നെ (കൈ​ത ബി​ജു ) എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് വാ​വു​ക്കോ​ണ​ത്ത് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ചാ​രാ​യ​വാ​റ്റ് ന​ട​ത്തി​യ കേ​സി​ലാ​ണ് വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥ​ല​ത്തു നി​ന്നും 25 ലി​റ്റ​ർ ചാ​രാ​യ​വും, 750 ലി​റ്റ​ർ കോ​ട​യും, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട ബി​ജു​വി​നെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​ട്ടു​കു​ന്ന​ത്തു നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​വാ​റ്റു സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക് സൈ​സ് ഇ​ൻ​സ്െ​പ​ക്ട​ർ പ​റ​ഞ്ഞു. ബി​നു താ​ജു​ദ്ദീ​ൻ,പി.​ഡി.​പ്ര​സാ​ദ്, സ്നേ​ഹേ​ഷ്, അ​നി​രു​ദ്ധ​ൻ, സ​ജീ​വ് കു​മാ​ർ, അ​നീ​ഷ്, സ​ലിം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.