മ​ഴ​യി​ൽ വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു: മി​ന്ന​ലേ​റ്റ് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, May 12, 2021 11:41 PM IST
നേ​മം : ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ക​ല്ലി​യൂ​രി​ല്‍ വ്യാ​പ​ക​നാ​ശം. ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ട് ത​ക​ർ​ന്ന് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സു​ദ​ര്‍​ശ​ന​ന്‍ നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ല്ലി​യൂ​ര്‍ മു​ല്ല​ശേ​രി ശാ​ന്ത​ഭ​വ​നി​ൽ ഇ​ടി​യേ​റ്റ് ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ​ന്ധ്യ(33), സ​ഹോ​ദ​ര​ന്‍ സ​ന്ദീ​പ് (30) മ​ക​ള്‍ ഐ​ശ്വ​ര്യ (13) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സ​ന്ദീ​പി​ന് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഒ​രു ചെ​വി​ക്ക് കേ​ള്‍​വി​യും ന​ഷ്ട​മാ​യി. ഇ​ടി വീ​ണ് വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ന​ശി​ച്ചു. വീ​ടി​ന്‍റെ ജ​ന്നാ​ല​ക​ളി​ലു​ണ്ടാ​യി​രു​ന്ന ചി​ല്ലു​ക​ളെ​ല്ലാം പൊ​ട്ടി​ത്തെ​റി​ച്ചു. ചെ​ങ്കോ​ട് വാ​ര്‍​ഡി​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ട് ഇ​ടി​ഞ്ഞു. വെ​ള്ളം ക​യ​റു​ന്ന​ത് ക​ണ്ട് വീ​ട്ടു​കാ​ര്‍ ഒ​ഴി​ഞ്ഞ​തി​നാ​ല്‍ അ​പ​ക​ട​മു​ണ്ടാ​യി​ല്ല. ചെ​ങ്കോ​ട് സ്മി​ത​യു​ടെ കീ​ഴ്പാ​ട് പ​റ​മ്പി​ല്‍ വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പു​ല​ര്‍​ച്ച​യോ​ടെ ഇ​ടി​ഞ്ഞു​വീ​ണ​ത്. വീ​ട് ഇ​ടി​ഞ്ഞ് ടി​വി​യും ഫ്രി​ഡ്ജും അ​ല​മാ​ര​യും അ​ട​ക്കം വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സം​ഭ​വ​മ​റി​ഞ്ഞ് വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ്ഥ​ല​ത്തെ​ത്തി.