അ​യ​ല്‍​വാ​സി പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞു: ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്
Wednesday, May 12, 2021 11:38 PM IST
വെ​ള്ള​റ​ട: ഭി​ന്ന​ശേ​ഷി​ക്കാ​ര​നു നേ​രെ അ​യ​ല്‍​വാ​സി പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ള്ളി​വി​ള ച​രി​വു​വി​ള​യി​ല്‍ വ​ര്‍​ഗീ​സ് (50 ) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​സം​ഭ​വ​ത്തി​ൽ സ​മീ​പ​വാ​സി​യാ​യ സെ​ബാ​സ്റ്റ്യ​ന്‍ (52)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം .

വീ​ടി​നോ​ട് ചേ​ര്‍​ന്ന ശ​വ​പ്പെ​ട്ടി നി​ര്‍​മി​ച്ചു ന​ൽ​കു​ന്ന വ​ര്‍​ഗീ​സു​മാ​യി സ​മീ​പ​വാ​സി​യാ​യ സെ​ബാ​സ്റ്റ്യനു ത​ർ​ക്ക​വും വ​ഴ​ക്കും നി​ല​നി​ന്നി​രു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ശ​വ​പ്പെ​ട്ടി നി​ര്‍​മി​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് പൊ​ടി​പ​ട​ലം ത​നി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​ക​ുപ്പി​ലും പ​ഞ്ചാ​യ​ത്തി​ലും ഇ​യാ​ള്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ര്‍​ഗീ​സു ശ​വ​പ്പെ​ട്ടി നി​ര്‍​മാ​ണ സ്ഥ​ല​ത്തി​നു ചു​റ്റും ക​ര്‍​ട്ട​ന്‍ ഉ​പ​യോ​ഗി​ച്ച് പൊ​ടി പു​റ​ത്തേ​ക്കു പോ​കാ​തെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​വും ചെ​യ്തി​രു​ന്നു.​

ഇതിനിടെയാണ് ഒ​ന്നി​ല​ധി​കം പെ​ട്രോ​ള്‍ ബോം​ബു​ക​ള്‍ വ​ര്‍​ഗീ​സി​നു നേ​രെ സെ​ബാ​സ്റ്റ്യ​ന്‍ വ​ലി​ച്ചെ​റി​ഞ്ഞെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.​നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടു​ന്ന​തു ക​ണ്ട് വാ​തി​ല്‍ പൂ​ട്ടി വീ​ടി​നു​ള്ളി​ലി​രു​ന്ന സെ​ബാ​സ്റ്റ്യ​നെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തി കൈ​മാ​റു​ക​യാ​യി​രു​ന്നു.