അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Wednesday, May 12, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ട്രാ​ക്ട​ർ​മാ​ർ​ക്കു കീ​ഴി​ല​ല്ലാ​തെ സ്വ​ന്ത​മാ​യി താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. 2,665 അ​തി​ഥി​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണു ജി​ല്ല​യി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 720 പേ​ർ​ക്കു​ള്ള കി​റ്റ് ഇ​തി​നോ​ട​കം വി​ത​ര​ണം ചെ​യ്തു. ബാ​ക്കി​യു​ള്ള​വ​യു​ടെ വി​ത​ര​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.​സ​പ്ലൈ​കോ ന​ൽ​കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കി​റ്റു​ക​ളാ​ക്കി അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ​മാ​ർ, തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വി​ത​ര​ണം ചെ​യ്യും. അ​രി, ഉ​രു​ള​ക്കി​ഴ​ങ്ങ്, സ​വാ​ള, പ​രി​പ്പ്, എ​ണ്ണ, ആ​ട്ട​മാ​വ് എ​ന്നി​ങ്ങ​നെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മം അ​നു​സ​രി​ച്ചു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ളാ​ണ് കി​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ എ​ട്ട് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സെ​ൽ ആ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ(​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) ജി. ​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു കി​റ്റ് വി​ത​ര​ണം.