ആ​ന​പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​തി​യ അ​തി​ഥി​യെ​ത്തി
Wednesday, May 12, 2021 12:15 AM IST
കാ​ട്ടാ​ക്ക​ട : കോ​ട്ടൂ​ർ ആ​ന​പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​തി​യ അ​തി​ഥി​യെ​ത്തി. ഇ​ട​മ​ല​ക്കു​ടി​യി​ൽ അ​മ്മ​യെ പി​രി​ഞ്ഞ രാ​ജു​വെ​ന്ന കു​ട്ടി​കൊ​മ്പ​ന് ഇ​ന്ന​ലെ കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന​പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മ​യെ ന​ഷ്ട​പ്പെ​ടു​ക​യും കാ​ലി​നു പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത കു​ട്ടി​യാ​ന രാ​ജു​വി​നെ വ​നം​വ​കു​പ്പി​ന്‍റെ മൂ​ന്നാ​റി​ലെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നു ഇ​ന്ന​ലെ​യാ​ണ് കോ​ട്ടൂ​ർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കു എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ19​നാ​ണ് ഇ​ട​മ​ല​ക്കു​ടി ഇ​ഡ​ലി​പ്പാ​റ​ക്കു​ടി​ക്കു സ​മീ​പം ക​ടു​വ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച നി​ല​യി​ൽ ത​ള്ള​യാ​ന​യെ​യും കു​ട്ടി​ക്കൊ​മ്പ​നെ​യും ആ​ദി​വാ​സി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ന​യെ​യും കു​ട്ടി​യെ​യും ഏ​റ്റെ​ടു​ത്തു.

ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ത​ള്ള​യാ​ന സം​ഭ​വ സ്ഥ​ല​ത്തു ച​രി​ഞ്ഞു. ത​നി​ച്ചാ​യ കു​ട്ടി​യാ​ന​യെ വ​നം​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ൺ​സ്ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഡ​ലി​പ്പാ​റ​യി​ൽ നി​ന്നു ദേ​വി​കു​ള​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ടി​ന്‍റെ സാ​മീ​പ്യ​ത്തി​ൽ വ​ള​ര​ണ​മെ​ന്നും അ​തി​ന് പ​റ്റി​യ​ത് കോ​ട്ടൂ​ർ ആ​ന​പാ​ർ​ക്കി​ലാ​ണെ​ന്നു​ള്ള നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ എ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് പ്ര​ത്യേ​ക കൂ​ട് ക്ര​മീ​ക​രി​ച്ച് കോ​ട്ടൂ​രി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ​ത് ഭേ​ദ​മാ​യെ​ന്നും ഇ​നി തു​ട​ർ​ചി​കി​ത്സ ന​ൽ​കു​മെ​ന്നും വ​നം വ​കു​പ്പ് പ​റ​ഞ്ഞു.

ആ​ന​യ്ക്ക് ഒ​രു​വ​യ​സ്‌ പ്രാ​യ​മാ​യ​താ​യി അ​സി.​വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ അ​റി​യി​ച്ചു. ആ​ന​പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ലെ പ്ര​ത്യേ​ക കൂ​ട്ടി​ലാ​ണ് രാ​ജു​വി​നെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക്വ​റൈ​ന്‍റൈ​ൻ കാ​ല​വ​ധി ക​ഴി​ഞ്ഞ് മാ​ത്ര​മേ ആ​ന​യെ സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാ​നാ​കൂ.
ഇ​പ്പോ​ൾ കാ​പ്പു​കാ​ട്ട് രാ​ജു​വി​ന്‍റെ വ​ര​വോ​ടെ ആ​ന​ക​ളു​ടെ എ​ണ്ണം 17 ആ​യി.