ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു
Wednesday, May 12, 2021 12:15 AM IST
വെ​ള്ള​റ​ട: വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ജോ​ലി മി​ക​വ് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ട്ട സേ​വ​നം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും ഐ​എ​സ്ഒ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു.

പെ​രും​കി​ട​വി​ള ബ്ലോ​ക്ക് പ​ഞ്ച​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ജി. ​ലാ​ല്‍​കൃ​ഷ്ണ​ന്‍ ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സു​നി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.