അ​തി​ര്‍​ത്തി മേ​ഖ​ല​യി​ൽ നിയന്ത്രണങ്ങൾ പാ​ളു​ന്നു
Monday, May 10, 2021 11:43 PM IST
വെ​ള്ള​റ​ട: അ​തി​ര്‍​ത്തി മേ​ഖ​ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം പാ​ളു​ന്ന​തി​ൽ അ​ധി​കൃ​ത​ർ​ക്ക് ആ​ശ​ങ്ക. ഇ​ന്ന​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ പ​ന​ച്ച​മൂ​ട്ടി​ലും കു​ന്ന​ത്തു​കാ​ലി​ലും പോ​ലീ​സി​നെ വ​ക​വ​യ്ക്കാ​തെ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന​ട​ക്കം ജ​നം ഇ​ര​ച്ചെ​ത്തി. കു​ന്ന​ത്തു​കാ​ലി​ല്‍ അ​മ​ര​വി​ള - വെ​ള്ള​റ​ട റോ​ഡി​ന്‍റെ ഒ​രു വ​ശം ത​മി​ഴ്നാ​ടാ​ണ്. ഇ​വി​ടെ നി​ന്നും ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​വ​രു​ന്ന​ത് വ​ലി​യ​ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​യ്ക്ക് ഇ​ട​വ​രു​ത്തു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പ​ന​ച്ച​മൂ​ട്ടി​ലെ റോ​ഡു വ​ക്കി​ലെ ച​ന്ത​യി​ലെ തി​ര​ക്കി​ന് ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.​പോ​ലീ​സ് എ​ത്തി തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ്. കു​ന്ന​ത്ത്കാ​ലി​ല്‍ ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളും മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ഇ​ത് വ​ലി​യ​തോ​തി​ലു​ള്ള ആ​ൾ​ക്കൂ​ട്ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​വി​ടെ ഇ​ന്ന​ലെ പോ​ലീ​സി​നു നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലു​ള്ള തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.