സി​എ​സ്എ​ൽ​ടി​സി ആ​രം​ഭി​ച്ചു
Monday, May 10, 2021 11:43 PM IST
നെ​ടു​മ​ങ്ങാ​ട് : വ​ട്ട​പ്പാ​റ വേ​ങ്കോ​ട് എ​സ്‌​യൂ​ടി ആ​ശു​പ​ത്രി​യി​ലെ സി​എ​സ്എ​ൽ​ടി​സി നി​യു​ക്ത എം​എ​ൽ​എ ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​വി​ൽ അ​ഞ്ചു ഡോ​ക്ട​ർ​മാ​ർ ഉ​ള്ള ഈ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ വേ​ണ്ട സ​ഹാ​യം വേ​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​യു​ക്ത എം​എ​ൽ​എ ജി.​ആ​ർ. അ​നി​ലി​നോ​ട് പ​റ​ഞ്ഞു.​
ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചും കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ കൈ​ക്കൊ​ള്ള​ണ​മെ​ന്നും സി​എ​സ്എ​ൽ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും ഡി​എം​ഓ​യ്ക്ക് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി.​
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ, വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്‌.​എ​സ്. ര​വീ​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​ഹ​രി​കേ​ഷ​ൻ നാ​യ​ർ, അ​ജി​ത, സ​തീ​ശ​ൻ കൗ​ൺ​സി​ല​ർ അ​ഖി​ൽ, എ​സ്. എ​സ്. ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റം​സാ​ൻ റി​ലീ​ഫ് ന​ട​ത്തി

പോ​ത്ത​ൻ​കോ​ട്: മു​സ്‌​ലിം ലീ​ഗ് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റം​സാ​ൻ റി​ലീ​ഫി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്ഇ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പോ​ത്ത​ൻ​കോ​ട് റാ​ഫി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കൊ​യ്ത്തൂ​ർ​ക്കോ​ണം അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഷാ​ജ​ഹാ​ൻ, താ​ഹി​ർ, ആ​രി​ഫ്, തു​ണ്ടി​ൽ ഹാ​ഷിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.