കോ​വി​ഡ് പ്ര​തി​രോ​ധം: സ​ന്ന​ദ്ധ സേ​ന രൂ​പീ​ക​രി​ച്ചു
Monday, May 10, 2021 11:40 PM IST
വി​ഴി​ഞ്ഞം: തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ​മാ​യ അ​ടി​മ​ല​ത്തു​റ, അ​മ്പ​ല​ത്തു​മു​ല വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ രാ​ഷ്ട്രീ​യ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ സം​യു​ക്ത​മാ​യി യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റോം ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ അ​മ്പ​ല​ത്ത് മൂ​ലം വാ​ർ​ഡ് മെ​മ്പ​ർ ബി.​ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടി​മ​ല​ത്തു​റ ഡീ ​ക്രി​സ്തു​ദാ​സ്, മു​ൻ മെ​മ്പ​ർ ടി. ​ജോ​യി, ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ടി​മ​ല​ത്തു​റ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ പാ​ല​ത്തി​ന് സ​മീ​പ​വും ചൊ​വ്വ​ര സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ന് സ​മീ​പ​ത്തും പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ക്കാൻ യോ ഗ ത്തിൽ തീരുമാനിച്ചു.