കോ​വി​ഡ് ചി​കി​ത്സ: ഏ​ഴു കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി തു​റ​ക്കും
Monday, May 10, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റു ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളും ഒ​രു സി​എ​ഫ്എ​ൽ​ടി​സി​യും​കൂ​ടി തു​റ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ.
കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ കെ.​എ​ൻ.​എം. ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ൽ തി​രു​പു​റം ഗ​വ. സ്കൂ​ൾ, അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച്എ​സ്എ​സ്, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ൽ മു​ള​വ​ന വി​എ​ച്ച്എ​സ്എ​സ്, ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ൽ പാ​ല​ച്ചി​റ വ​ട്ട​പ്ലാ​മൂ​ട് സ്റ്റാ​വി​യ ലൈ​ഫ് കെ​യ​ർ ആ​ശു​പ​ത്രി​ക്കു പി​ന്നി​ലാ​യി സു​രേ​ന്ദ്ര​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം, ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്തി​ൽ വി​കെ​സി​ടി​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ മെ​ൻ​സ് ഹോ​സ്റ്റ​ൽ എ​ന്നി​വ​യാ​ണു ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ക്കാ​ൻ ഏ​റ്റെ​ടു​ത്ത​ത്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം​കൂ​ടി 310 കി​ട​ക്ക​ൾ സ​ജ്ജീ​ക​രി​ക്കും.
കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ങ്കു​ടി റോ​സ മി​സ്റ്റി​ക്ക റ​സി ഡൻ​ഷ​ൽ സ്കൂ​ളി​ലാ​ണ് സി​എ​ഫ്എ​ൽ​ടി​സി സ​ജ്ജീ​ക​രി​ക്കു​ക. ഇ​വി​ടെ 125 കി​ട​ക്ക​ൾ സ​ജ്ജ​മാ​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.
മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ങ്ക​ജ​ക​സ്തൂ​രി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ന്‍റെ കെ​ട്ടി​ടം നേ​ര​ത്തേ സി​എ​ഫ്എ​ൽ​ടി​സി​ക്കാ​യി ഏ​റ്റെ​ടു​ത്തി​രു​ന്നു.
ഇ​വി​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ക്കും. ഏ​റ്റെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ അ​ത​തു ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി.