പ​ൾ​സ് ഓ​ക്സി​മീ​റ്റ​റും ഗ്ലൗ​സും കൈമാറി
Monday, May 10, 2021 11:40 PM IST
പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ടി​യ​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​ൾ​സ് ഓ​ക്സി​മീ​റ്റ​റും ഗ്ലൗ​സും നി​യു​ക്ത എം​എ​ൽ​എ ജി.​ആ​ർ.​അ​നി​ൽ ന​ൽ​കി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ഇ​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി​യ​ത്. പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പോ​ത്ത​ൻ​കോ​ട് യൂ​ണി​റ്റ് സം​ഭാ​വ​ന ന​ൽ​കി​യ സ​ർ​ജി​ക്ക​ൽ മാ​സ്ക്കും സാ​നി​റ്റൈ​സ​റും എം​എ​ൽ​എ ഏ​റ്റു​വാ​ങ്ങി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ന്ദ്ര​നും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ആം​ബു​ല​ൻ​സി​ന്‍റെ വാ​ട​ക ന​ൽ​കു​ന്ന​തി​നാ​യി 25000 രൂ​പ തോ​ന്ന​യ്ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1984 പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ഓ​ർ​മ്മ​ക​ളു​ടെ പൂ​ന്തോ​ട്ട​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ വി. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എം​എ​ൽ​എ​ക്ക് കൈ​മാ​റി.

ഉ​പ​രി​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മ​പ്പു​റം വാ​ർ​ഡ് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ​ക്തി​പ്പെ​ടു​ത്തി പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കു​വാ​ൻ എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു. പോ​ത്ത​ൻ​കോ​ട് പ്ര​സ് ക്ല​ബി​നും ഒ​രു പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ജി. ​ആ.​ർ. അ​നി​ൽ സം​ഭാ​വ​ന​യാ​യി ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ആ​ർ. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ത​കു​മാ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ബി​ൻ​ദാ​സ്, ഡി. ​വി​മ​ൽ​കു​മാ​ർ, ന​യ​ന, വ​ർ​ണ ല​തീ​ഷ്, ഷാ​ഹി​ദാ ബീ​വി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ അ​ബ്ബാ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​മ്മി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.